HOME
DETAILS

In- Depth Story: കേരളത്തിലെ മലബാറിനെപ്പോലെ അവഗണിക്കപ്പെട്ട പ്രദേശം; ബിഹാറിലെ സീമാഞ്ചലിനെക്കുറിച്ച് ഉവൈസി പറഞ്ഞതില്‍ വാസ്തവം ഉണ്ട്

  
കെ. ഷബാസ് ഹാരിസ്
November 24, 2025 | 4:19 PM

Seemanchal region ignored in Bihar politics

ജനസംഖ്യ നിരക്കില്‍ മൂന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. അതി ദരിദ്ര സംസ്ഥാനങ്ങളുടെ കണക്കില്‍ ഒന്നാം സ്ഥാനത്തും. ഇതില്‍ തന്നെ മുസ്ലിംകള്‍ തിങ്ങിപാര്‍ക്കുന്ന അതിര്‍ത്തി പ്രദേശമായ സീമാഞ്ചല്‍ മേഖല അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമേ ലഭിക്കാതെ കഷ്ടതയനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അരാരിയ, പൂര്‍നിയ, കിഷന്‍ഗഞ്ച്, കൈതാര്‍ എന്നീ നാല് ജില്ലകള്‍ ചേര്‍ന്നുള്ള പ്രദേശമാണ് സീമാഞ്ചല്‍. കണക്കുകള്‍ പ്രകാരം ഒരു കോടിയിലധികം ജനങ്ങള്‍ വസിക്കുന്ന മേഖല, അതില്‍ തന്നെ മുസ്ലിംകള്‍ ഏറ്റവും കൂടുതലും.

അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സീമാഞ്ചല്‍ 

'നിതി ആയോഗ്' 2023ല്‍ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ബിഹാറിലെ മൊത്തം ജനസംഖ്യയുടെ 33% അതിദരിദ്രരാണ്. സീമാഞ്ചല്‍ മേഖലയിലെ 4 ജില്ലകളും ആദ്യ പത്തില്‍ വരുന്നുണ്ട് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. അരാരിയ 52.07%, പുര്‍നിയ 50.07%, കിഷന്‍ഗഞ്ച് 45.55%, കൈതാര്‍ 44.21% എന്നിങ്ങനെ വരും നിതി ആയോഗ് പ്രകാരമുള്ള ദരിദ്രരുടെ കണക്ക്.
എല്ലാ വര്‍ഷവും പ്രളയവും വളരെ മോശമായി ബാധിക്കുന്ന ഈ പ്രദേശത്ത് മതിയായ പുനരധിവാസാമോ, നഷ്ടപരിഹാരമോ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നുമില്ല. ആവശ്യത്തിന് വൈദ്യുതി, വിദ്യാഭ്യാസത്തിനായി സ്‌കൂള്‍, കോളേജ് സര്‍വ്വകലാശാലകള്‍ ഒന്നുമേ ഈ പ്രദേശത്ത് മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
17 ലക്ഷം ജനങ്ങള്‍ വസിക്കുന്ന കിഷന്‍ഗഞ്ചില്‍ ആകെ രണ്ട് കോളേജുകള്‍ മാത്രമേയുള്ളൂ. അതില്‍ തന്നെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന നെഹ്‌റു കോളേജില്‍ ഒരൊറ്റ അദ്ധ്യാപകനാണുള്ളത്. ഒരൊറ്റ മെഡിക്കല്‍ കോളേജോ, എഞ്ചിനിയറിംഗ് കോളേജോ സീമാഞ്ചല്‍ പ്രദേശത്തില്ല. പേരിന് പോലും ഒരു സര്‍വ്വകലാശാല പോലുമില്ലാത്ത പ്രദേശമാണ് സീമാഞ്ചല്‍. 2001ലെ സെന്‍സസ് പ്രകാരം സീമാഞ്ചലിലെ പൊത്തിയ മേഖലയാണ് ഏഷിയയിലെ തന്നെ ഏറ്റവും കൂടുതല്‍ നിരക്ഷകര്‍ വസിക്കുന്ന പ്രദേശം.

2025-11-2421:11:57.suprabhaatham-news.png
 
 

നുഴഞ്ഞുകയറ്റക്കാരില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന ബി.ജെ.പി

സീമാഞ്ചല്‍ മേഖലയില്‍ ആകെയുള്ള 24 സീറ്റുകളില്‍ ഇത്തവണ എന്‍.ഡി.എ ജയിച്ചത് 15 സീറ്റിലാണ്. 2020ല്‍ 12 സീറ്റുകളാണ് ഈ മേഖലയില്‍ നിന്ന് എന്‍. ഡി. എക്ക് ലഭിച്ചത്. കാര്യമായ ഭരണ മുന്നേറ്റമൊന്നും ഈ മേഖലയില്‍ നിതീഷ് കുമാറിന്റെ സര്‍ക്കാരിന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈ മേഖലയില്‍ എന്‍.ഡി.എ ജയിക്കുന്നതില്‍ കാരണമായി തീര്‍ന്നത് മറ്റു പല ഘടകങ്ങളുമാണ്.
അതിര്‍ത്തി മേഖലയായത് കൊണ്ട് തന്നെ ബംഗ്ലാദേശുമായി ആകെ 18 കിലോമീറ്ററും, നേപ്പാളുമായി ഏതാണ്ട് 38 കിലോമീറ്ററുമാണ് സീമാഞ്ചലില്‍ നിന്നുള്ള ദൂരം. അത് കോണ്ട് തന്നെ കാലാകാലങ്ങളിലായി ബി.ജെ.പി അവിടെ ഉന്നയിച്ചു വരുന്ന ഏറ്റവും വലിയ ആരോപണമാണ് നുഴഞ്ഞു കയറ്റമെന്നത്.
നവംബര്‍ 8ന് അമിത്ഷാ പുര്‍നിയയില്‍ സംസാരിച്ചത് സീമാഞ്ചല്‍ മേഖലയില്‍ എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടു വരാനിരിക്കുന്ന വികസനങ്ങളെ കുറിച്ചോ, ആ ജനതയുടെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തുന്നതിനെ കുറിച്ചോ ആയിരുന്നില്ല. മറിച്ച്, നുഴഞ്ഞു കയറി വന്നവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് മായ്ച്ചു കളയുന്നതിനെ കുറിച്ചാണ്. എസ്. ഐ. ആറിന് ശേഷം സീമാഞ്ചല്‍ മേഖലയില്‍ നിന്ന് മാത്രം ഏതാണ്ട് 7 ലക്ഷത്തോളം വോട്ടുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നുഴഞ്ഞുകയറ്റം ആരോപിച്ച് മുസ്ലിംകളെയും സീമാഞ്ചല്‍ മേഖലയെയും ഒന്നടങ്കം മാറ്റി നിര്‍ത്തിയിരിക്കുകയാണ് ബി.ജെ.പി. ഇതേ ബി.ജെ.പി അടങ്ങുന്ന എന്‍.ഡി.എ അവിടെ സീറ്റുകള്‍ കൂടുതല്‍ ജയിച്ചു കയറിയത് എസ്.ഐ.ആറിന്റെയും, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ വോട്ടുകള്‍ ഭിന്നിച്ച് പോയതിന്റെയും ബലത്തിലാണ്.

ഉവൈസിയും സീമാഞ്ചലിലെ മുസ്‌ലിം രാഷ്ട്രീയവും

2020ല്‍ ഇന്ധ്യ മുന്നണിയില്‍ നിന്ന് വിട്ട് നിന്ന് മത്സരിച്ച അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം ഐ.എം) അഞ്ചു സീറ്റുകള്‍ നേടാന്‍ സാധിച്ചു. ഇത്തവണയും ഇതേ അഞ്ചു സീറ്റുകള്‍ നിലനിര്‍ത്താനും, ഒപ്പം മറ്റു മണ്ഡലങ്ങളില്‍ നിന്ന് വലിയ ശതമാനം വോട്ട് പിടിക്കാനും ഉവൈസിയുടെ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. അപ്പോള്‍ തന്നെയും ഇന്ധ്യ മുന്നണിയുമായി മജ്‌ലിസ് ധാരണയില്‍ എത്താത്തതിന്റെ പേരില്‍ വോട്ട് ഭിന്നിച്ച് പോവുകയും, എന്‍.ഡി.എ ജയിക്കുകയും ചെയ്തതായി കാണാം.
ഇത് മജ്‌ലിസിനെ ബി.ജെ.പിയുടെ ബി ടീം എന്ന് വിളിച്ചാക്ഷേപിക്കാന്‍ കാരണമായെങ്കിലും ഇന്ധ്യ മുന്നണി നിലനില്‍ക്കെ തന്നെ ഉവൈസി മുന്നണി വിട്ട് മത്സരിക്കാന്‍ എന്ത് കൊണ്ട് തീരുമാനിച്ചു എന്ന ചോദ്യം നാം മുഖവിലക്കെടുക്കേണ്ടതുണ്ട്. ഉവൈസിയുടെ വാദ പ്രകാരം തെരഞ്ഞെടുപ്പിന് മുന്നേ ഇന്ധ്യ സഖ്യത്തില്‍ ചേരാന്‍ പാര്‍ട്ടി തയ്യാറായിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ട വെറും 6 സീറ്റുകള്‍ നല്‍കാന്‍ ഇന്ധ്യ മുന്നണി തയ്യാറായില്ല എന്നുമാണ് ഒരു വാദം. പാര്‍ട്ടിയെ മുസ്ലിം വര്‍ഗ്ഗീയ പാര്‍ട്ടിയായി ഇന്ധ്യ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ കാണുന്നു എന്ന മറ്റൊരു വാദവും പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുണ്ടായിട്ടുണ്ട്. മാത്രമല്ല, എന്‍.ഡി.എയും മഹാസഖ്യവും സീമാഞ്ചലിന്റെ വികസനത്തിന് പ്രാധാന്യം നല്‍കുന്നില്ല എന്നും മജ്‌ലിസ് ഉന്നയിച്ച പ്രധാന വിമര്‍ശനങ്ങളില്‍ ഒന്നാണ്. 
സീമാഞ്ചല്‍ മേഖലയില്‍ മഹാസഖ്യത്തിന് ഏറ്റ തിരിച്ചടിയിലൂടെ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും സഖ്യം മജ്‌ലിസിനെ വേണ്ട പോലെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം, ഒപ്പം ആ ജനതയുടെ വികസനത്തിനും സഖ്യം വേണ്ടത്ര ശ്രദ്ധ ചെലുത്തുമെന്നും കരുതാം. എന്‍.ഡി.എ 15 സീറ്റുകളില്‍ വിജയിച്ചെങ്കിലും, മജ്‌ലിസിന്റെ 5 സീറ്റിലെ വിജയം സൂചിപ്പിക്കുന്നത് സീമാഞ്ചല്‍ മേഖലയിലെ പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളെ കുറിച്ചുള്ള സൂചനകളാണ്. 

Bihar, India’s third most populous state and the poorest in the country, includes the Seemanchal region—Araria, Purnia, Kishanganj, and Katihar—where a large Muslim population faces severe deprivation due to the lack of basic infrastructure. According to NITI Aayog (2023), these four districts rank among the top ten poorest in the state, with extreme poverty rates ranging from 44% to 52%. Despite recurring floods, residents receive little government support for rehabilitation, and access to education, electricity, and health facilities remains extremely limited; for instance, Kishanganj, with 1.7 million people, has only two colleges, neither adequately staffed, and the entire region has no medical or engineering institutions or a university. Seemanchal remains one of the most neglected parts of Asia, historically recording extremely high illiteracy rates and enduring persistent socio-economic exclusion.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  2 hours ago
No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  3 hours ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  3 hours ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  3 hours ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  3 hours ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  3 hours ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  3 hours ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  3 hours ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  4 hours ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  4 hours ago