HOME
DETAILS

'എല്ലാവരെയും കൊല്ലുമെന്നും മദ്യകുപ്പിയുമെടുത്ത് ടോള്‍ പ്ലാസയില്‍ ഇറങ്ങിയോടി';  കോഴിക്കോട് - ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറുടെ ഭീഷണി

  
Web Desk
November 27, 2025 | 3:07 AM

drunk bus driver endangers passengers on kozhikodebengaluru route

 

കോഴിക്കോട്: മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോഴിക്കോട് - ബംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ ജീവന്‍ വച്ച് പന്താടിയത്. ഡ്രൈവറും ക്ലീനറും മദ്യ ലഹരിയിലായിരുന്നു. ഇവരെ യാത്രക്കാര്‍ ചോദ്യം ചെയ്യുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തു.

ചോദ്യം ചെയ്ത യാത്രക്കാരോട് എല്ലാവരെയും വാഹനം ഇടിപ്പിച്ച് കൊല്ലുമെന്നാണ് ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയത്. ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ മദ്യക്കുപ്പിയുമായി ഡ്രൈവര്‍ ഇറങ്ങിയോടുകയും ചെയ്തു. ഈ സമയമത്രയും മദ്യപിച്ച് ലക്കുകെട്ട് ബസില്‍ കിടക്കുകയായിരുന്നു ക്ലീനര്‍.

ദൃശ്യങ്ങള്‍ യാത്രക്കാര്‍ പുറത്ത് വിട്ടിട്ടും ബസുടമയ്ക്ക് യാതൊരു കൂസലുമില്ല. തൊട്ടടുത്ത ദിവസവും ഇതേ ഡ്രൈവറെ കൊണ്ട് തന്നെയാണ് ബസ് ഓടിപ്പിച്ചതായാണ് പുറത്തുവന്ന വിവരം.

A shocking incident was reported from Kozhikode, where the driver of an inter-state private bus operating on the Kozhikode–Bengaluru route (Bharathi Bus) was found driving under the influence of alcohol. Both the driver and the cleaner were reportedly drunk. Passengers confronted them and recorded the visuals. When questioned, the driver threatened to run over the passengers, endangering everyone on board. At a toll plaza, he got off the bus and ran away with a liquor bottle, while the cleaner remained heavily intoxicated, lying inside the bus.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ അച്ഛൻ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

crime
  •  3 hours ago
No Image

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

crime
  •  3 hours ago
No Image

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

Kerala
  •  3 hours ago
No Image

എയർ അറേബ്യക്ക് 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' അവാർഡ്

uae
  •  4 hours ago
No Image

എസ്.ഐ.ആർ പ്രശ്നങ്ങൾ ഉണ്ടായാൽ ഇടപെടുമെന്ന് സുപ്രിംകോടതി

National
  •  4 hours ago
No Image

കൊല്ലം സ്വദേശിയായ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Saudi-arabia
  •  4 hours ago
No Image

രക്തത്തിൽ മെർക്കുറിയുടെ അസാധാരണ സാന്നിധ്യം; ഭർത്താവ് മെർക്കുറി കുത്തിവെച്ചതായി യുവതിയുടെ മരണമൊഴി

crime
  •  4 hours ago
No Image

ഹോങ്കോങ്ങ് തീപിടിത്തം മരണം 44 ആയി; മൂന്നുപേർ അറസ്റ്റിൽ, സ്കൂളുകൾക്ക് അവധി

International
  •  4 hours ago
No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  10 hours ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  11 hours ago