HOME
DETAILS

സീബ്ര ലൈനിലെ നിയമലംഘനം; കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, വൻ പിഴയും

  
Web Desk
November 27, 2025 | 2:35 PM

zebra crossing violation drivers license will be cancelled and heavy fine imposed if vehicle hits pedestrian

തിരുവനന്തപുരം: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമങ്ങൾ കർശനമാക്കി സംസ്ഥാന ഗതാഗത വകുപ്പ്. സീബ്ര ക്രോസിങ്ങിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനമിടിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനാണ് പുതിയ തീരുമാനം. ഇതിന് പുറമെ 2,000 രൂപ പിഴയും ഈടാക്കും. സീബ്ര ലൈനുകളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകും. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് നടപടികൾ കർശനമാക്കുന്നത്. ഈ വർഷം ഇതുവരെ റോഡപകടങ്ങളിൽ 800-ൽ അധികം കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ ഇടപെടൽ.

മരിച്ചത് 860 കാൽനടയാത്രക്കാർ

മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ഈ വർഷം ഇതുവരെ 860 കാൽനടയാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. റോഡിൽ മരിച്ച കാൽനടയാത്രക്കാരിൽ 50 ശതമാനം പേരും മുതിർന്ന പൗരന്മാരാണ്. ഇവരിൽ 80 ശതമാനത്തിലധികവും പ്രായമായവരാണെന്നും ഗതാഗത കമ്മിഷണർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് നിയമം കർശനമാക്കുന്നത്.

സീബ്ര ക്രോസിങ്ങുകളിലെ അപകടങ്ങൾ വർധിക്കുന്നതിൽ കേരള ഹൈക്കോടതി നേരത്തെ തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ സീബ്ര ക്രോസിങ്ങുമായി ബന്ധപ്പെട്ട് മാത്രം 901 നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്.

നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ഇത് 'മോശം ഡ്രൈവിംഗ് സംസ്കാരം' ആണെന്നും കോടതി വിമർശിച്ചു. "ഓരോ ജീവനും വിലപ്പെട്ടതാണ്. കാൽനടയാത്രക്കാരെ മരണത്തിലേക്ക് തള്ളിവിടാൻ കഴിയില്ല," കോടതി വ്യക്തമാക്കി. സമയമില്ലെന്ന കാരണം പറഞ്ഞാണ് സ്വകാര്യ ബസുകൾ പലപ്പോഴും നിയമലംഘനം നടത്തുന്നതെന്നും, ഇത് അംഗീകരിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

കാൽനടയാത്രക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനായി കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് മറുപടി നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഗതാഗത വകുപ്പ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നത്.

 

 

The Kerala Transport Department has significantly tightened traffic rules to ensure pedestrian safety, especially at zebra crossings. Drivers who hit a pedestrian at a zebra line will face severe penalties, including the cancellation of their license and a ₹2,000 fine. Action will also be taken against vehicles parked on zebra lines. The strict move comes after the High Court's criticism and reports showing over 860 pedestrian deaths this year, with a majority being senior citizens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; അജ്മാനിലും റാസൽഖൈമയിലും നാളെ ഈദുൽ ഇത്തിഹാദ് പരേഡുകൾ നടക്കും

uae
  •  2 hours ago
No Image

ഐതിഹാസിക നേട്ടത്തിൽ തിളങ്ങി സഞ്ജു; അടിച്ചെടുത്തത് ടി-20യിലെ പുത്തൻ നാഴികക്കല്ല്

Cricket
  •  3 hours ago
No Image

In- Depth Story : യുഎസ് നിയമം കടുപ്പിച്ചെങ്കിലും കുടിയേറ്റത്തിനു കുറവില്ല, കേരളത്തിൽ ഉന്നതകലാലയങ്ങൾ ഉണ്ടായിട്ടും മലയാളി വിദ്യാർഥികൾ വിദേശ പഠനം സ്വീകരിക്കാൻ കാരണം? ; അനുഭവം പങ്കുവച്ചു വിദ്യാർഥികൾ

Abroad-career
  •  3 hours ago
No Image

കന്നഡയെ അപമാനിച്ചെന്ന് ആരോപണം: ഓട്ടോ ഡ്രൈവറുമായി തർക്കിച്ച് ദമ്പതികൾ; ഒടുവിൽ ക്ഷമാപണം

National
  •  3 hours ago
No Image

സത്യം ജയിക്കും, നിയമപരമായി പോരാടും: പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  3 hours ago
No Image

വനിത പ്രിമീയർ ലീഗ് ലേലത്തിൽ മലയാളി തിളക്കം; റെക്കോർഡ് തുകക്ക് ആശ ശോഭന പുതിയ തട്ടകത്തിൽ

Cricket
  •  4 hours ago
No Image

യുഎഇ ദേശീയ ദിനം; ദുബൈയിൽ മൂന്ന് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് സൗകര്യം പ്രഖ്യാപിച്ച് ആർടിഎ

uae
  •  4 hours ago
No Image

അനധികൃത മരുന്നു കച്ചവടം; ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങിയത് അര ലക്ഷം രൂപയുടെ 'ബ്ലഡ് പ്രഷർ' മരുന്ന്; 18-കാരൻ പിടിയിൽ

Kerala
  •  4 hours ago
No Image

ഇന്ത്യ-യുഎഇ വിമാന നിരക്കുകൾ കുതിച്ചുയരുന്നു; പീക്ക് സീസണിൽ കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം

uae
  •  4 hours ago
No Image

ലോക ചാമ്പ്യന്മാർ കേരളത്തിലേക്ക്; ഇന്ത്യൻ പെൺപടയുടെ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  4 hours ago