HOME
DETAILS

വിള ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ പാടത്ത് നട്ട് കര്‍ഷകന്റെ പ്രതിഷേധം 

  
November 28, 2025 | 2:49 AM

farmer plants currency notes in field to protest denied crop insurance

 

ജയ്പൂര്‍: വിള ഇന്‍ഷുറന്‍സ് തുക നിഷേധിച്ചതില്‍ കര്‍ഷകന് നിരാശ. പ്രതിഷേധിച്ചതോ വ്യത്യസ്ത രീതിയിലും. രാജസ്ഥാനിലാണ് സംഭവം. പാടത്ത് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ നട്ടായിരുന്നു നൗഗാര്‍ ജില്ലയിലെ കര്‍ഷകന്റെ വിചിത്രമായ പ്രതിഷേധം. കര്‍ഷകന്‍ തന്നെ റെക്കോര്‍ഡ് ചെയ്ത വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ദിയോറിയ ജാതന്‍ ഗ്രാമത്തിലെ താമസക്കാരനായ മല്ലറാം ബവാരി പരുത്തിക്കൃഷി ചെയ്യുന്നതിനായി ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ കനത്ത മഴ പെയ്തതിനാല്‍ പാടത്ത് വെള്ളം കയറുകയും കൃഷി നശിച്ചുപോവുകയും ചെയ്തു. ആകെ 4,000 രൂപയുടെ വിളവ് മാത്രമാണ് കര്‍ഷകനു ലഭിച്ചത്.

വിളകള്‍ ഇന്‍ഷുര്‍ ചെയ്തിരുന്നിട്ടും നഷ്ടപരിഹാരം കിട്ടിയില്ലെന്നാണ് ബാവരി പറയുന്നത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ടോള്‍ ഫ്രീ നമ്പറില്‍ പരാതി നല്‍കിയിട്ടും കൃഷി നശിച്ചത് പരിശോധിക്കാന്‍ ആരും എത്തിയില്ല. ഇതില്‍ നിരാശനായാണ് ബാവരി നശിച്ചു പോയ വിളകള്‍ക്ക് പകരം പാടത്ത് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ നട്ടിരിക്കുന്നത്. വിള ഇന്‍ഷുര്‍ ചെയ്തിട്ടും നഷ്ടപരിഹാരം നല്‍കിയില്ലെന്നും ബവാരി പരാതിപ്പെടുന്നു.

ഇന്‍ഷുറന്‍സ് കമ്പനിയുടെ ടോള്‍ ഫ്രീ നമ്പറില്‍ പരാതി നല്‍കിയെങ്കിലും ഒരു ഉദ്യോഗസ്ഥനും തന്റെ കൃഷിയിടം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തിയില്ലെന്നും കര്‍ഷകന്‍ ആരോപിക്കുന്നു. ഇതില്‍ പ്രകോപിതനായ ബവാരി വിള നാശം സംഭവിച്ച പാടത്ത് പ്രതീകാത്മകമായി 500 രൂപ നട്ട് പ്രതിഷേധിക്കുകയായിരുന്നു.

A farmer in Rajasthan’s Nagaur district staged a unique protest after his crop-insurance claim was denied. Mallar Ram Bawari, from Deoriyan Jatan village, had taken a ₹1 lakh bank loan to cultivate cotton. Heavy rains flooded his field, destroying most of the crop, leaving him with only ₹4,000 worth of yield.Despite having crop insurance, he says he received no compensation. Even after registering a complaint on the insurer’s toll-free number, no officials came for inspection.Frustrated, the farmer planted ₹500 currency notes in his field as a symbolic protest and recorded a video, which has since gone viral on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അനാഥത്വത്തിന്റെ നോവില്‍ പാവകളുമേന്തി ഞങ്ങളും ഇവിടെയുണ്ട്, ചേര്‍ത്തുപിടിക്കാന്‍ ആരുമില്ലാതെ...നിങ്ങള്‍ കുഞ്ഞിക്കുരങ്ങിനായി വേദനിക്കുന്നു...ഞങ്ങളെ മറക്കുന്നു'- ഗസ്സയിലെ  കുരുന്നുകള്‍ പറയുന്നു

International
  •  12 days ago
No Image

ആഗോള വിപണിയിലെ അനിശ്ചിതത്വം; യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യത

uae
  •  12 days ago
No Image

'ഒരു കോടിയിലധികം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു, നടന്നത് ഡേറ്റ മോഷണം'; കൂടുതല്‍ രേഖകളുമായി ചെന്നിത്തല

Kerala
  •  12 days ago
No Image

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളും സിസോദിയയും കുറ്റവിമുക്തര്‍; സി.ബി.ഐയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

Kerala
  •  12 days ago
No Image

'രഹസ്യ ഓപറേഷനില്‍' ചേര്‍ന്നാല്‍ വിചാരണ ഒഴിവാക്കിത്തരാം; വാഗ്ദാനവുമായി ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ സമീപിച്ചെന്ന് ഐ.എസ്. കേസ് പ്രതി; എന്‍.ഐ.എാേട് വിശദീകരണം തേടി കോടതി

National
  •  12 days ago
No Image

'പ്രസംഗങ്ങളിൽ വിഘടനവാദ പ്രവണത'; ഹിമന്ത ബിശ്വ ശർമയ്ക്ക് ഗുവാഹതി ഹൈക്കോടതിയുടെ നോട്ടീസ്

National
  •  12 days ago
No Image

40 വർഷമായി പള്ളിയിൽ ഇഫ്താറൊരുക്കി ഒരു ക്ഷേത്ര ട്രസ്റ്റ്; ചെന്നൈയിൽ നിന്നൊരു മതസൗഹാർദ്ദ കാഴ്ച

National
  •  12 days ago
No Image

അവധി കഴിഞ്ഞു ദുബൈയിലേക്ക് മടങ്ങാനിരിക്കെ തലശ്ശേരി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

obituary
  •  12 days ago
No Image

പിണറായി വിജയന്‍ മത്സരിക്കുമോ? തീരുമാനം ഇന്നറിയാം, നിര്‍ണായക പി.ബി യോഗം ഡല്‍ഹിയില്‍

Kerala
  •  12 days ago
No Image

റമദാൻ സമ്മാനങ്ങളുമായി ബോട്ടിം; പ്രവാസികൾക്ക് വൻ ക്യാഷ്ബാക്ക് ഓഫറുകൾ | Botim Ramadan Rewards

Economy
  •  12 days ago