പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: ശബരിമല തീര്‍ഥാടകര്‍ പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്ന സംഭവത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ ജസ്റ്റിസുമാരായ എ വിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
കുളിക്കാനിറങ്ങുന്ന തീര്‍ഥാടകര്‍ ഉപേക്ഷിക്കുന്ന കൊണ്ട് പമ്പാ നദി മലിനമാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത്. അവര്‍ ഇതൊരു ആചാരമായിട്ടാണ് കാണുന്നത്. ബോധവത്കരണ ബോര്‍ഡുകള്‍, ദൃശ്യങ്ങള്‍ എന്നിവ പമ്പാതീരത്ത് പ്രദര്‍ശിപ്പിക്കണം. സന്ദേശങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസുകളിലൂടെ പ്രചരിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Kerala High Court states that discarding clothes at Pampa is not a ritual and directs the Travancore Devaswom Board to raise awareness among Sabarimala pilgrims through boards, visuals, and KSRTC messages to prevent river pollution.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."