HOME
DETAILS

'നടക്കാത്ത പ്രസ്താവനകളല്ല, യഥാര്‍ത്ഥ രാഷ്ട്രീയസന്നദ്ധതയാണ് ആവശ്യം'; ഫലസ്തീന്‍ വിഷയത്തില്‍ ഒമാന്‍

  
Web Desk
November 30, 2025 | 5:16 AM

Oman says Palestine going through unprecedented crisis

ജനീവ: ജനീവയിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടത്തിയ ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യ അന്താരാഷ്ട്ര ദിന പരിപാടിയില്‍ ഫലസ്തീനെ പിന്തുണച്ച് ഒമാന്‍. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കും സ്വയംഭരണത്തിനും 1967 ജൂണ്‍ നാലിലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള അവകാശത്തിനും ഒമാന്‍ സുല്‍ത്താനേറ്റ് വീണ്ടും ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.
1977ല്‍ ഐക്യരാഷ്ട്രസഭ ആചരിക്കാന്‍ തീരുമാനിച്ച ഈ ദിവസം, ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ക്ക് ആഗോള സമൂഹത്തിന്റെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ ഒമാന്‍ പ്രതിനിധി അംബാസഡര്‍ ഇദ്രീസ് അബ്ദുല്‍ റഹ്മാന്‍ അല്‍ഖന്‍ജാരി പറഞ്ഞു. 
അധിനിവേശവും നിയമവിരുദ്ധ നടപടികളും കാരണം ഫലസ്തീനികളുടെ കഷ്ടപ്പാടുകള്‍ ഇപ്പോഴും തുടരുകയാണ്. ഗതാഗത നിയന്ത്രണം, അനധികൃത കുടിയേറ്റക്കാരുടെ വ്യാപനം, നിര്‍ബന്ധിത പലായനം, വിശുദ്ധസ്ഥലങ്ങളിലെ ആക്രമണം എന്നിവ അന്താരാഷ്ട്ര നിയമത്തിന് നേരെയുള്ള തുറന്ന ലംഘനങ്ങളാണെന്നും ഇതില്‍ ഒമാന്‍ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനകളില്‍ മാത്രം ഒതുങ്ങാതെ, നിയമപരവും മാനുഷികവുമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി, ലംഘനങ്ങള്‍ കുറയ്ക്കാനുള്ള ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്ന് അല്‍ഖന്‍ജാരി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. 
നടക്കാത്ത പ്രസ്താവനകളിലല്ല മറിച്ച് മനുഷ്യ മനഃസാക്ഷിക്ക് നിരക്കുന്ന യഥാര്‍ത്ഥ രാഷ്ട്രീയസന്നദ്ധതയാണ് ആവശ്യം. വളരെ ദീര്‍ഘകാലമായി നീണ്ടുനില്‍ക്കുന്ന ഈ ദുരിതത്തിന് അന്ത്യം കുറിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കുടുങ്ങിയോ? വിഷമിക്കേണ്ട; യാത്രികർക്ക് കൈത്താങ്ങുമായി പ്രമുഖ ഡെവലപ്പർമാർ

uae
  •  10 minutes ago
No Image

മൂന്ന് വട്ടം വിഷം നൽകി, മരിക്കാത്തപ്പോൾ ക്വട്ടേഷൻ; ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

National
  •  27 minutes ago
No Image

ഗോരക്ഷയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വീണ്ടും മര്‍ദ്ദനം, ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ പരാതി ഉയര്‍ത്തി എം.എല്‍.എ

National
  •  29 minutes ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ

uae
  •  an hour ago
No Image

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

National
  •  an hour ago
No Image

ചന്ദ്രബോസ് വധക്കേസ്: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

Kerala
  •  an hour ago
No Image

സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണടാങ്കർ വിജയകരമായി ഹോർമുസ് കടന്നു

Saudi-arabia
  •  an hour ago
No Image

'രക്തസാക്ഷിയാകാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും'; നൊമ്പരമായി യുഎഇ പൈലറ്റ് അൽ തുനൈജിയുടെ അവസാന വാക്കുകൾ

uae
  •  an hour ago
No Image

ഇറാനെതിരായ നീക്കത്തിന് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ല; സമാധാനത്തിന് ആഹ്വാനം ചെയ്ത് യുഎഇ

uae
  •  an hour ago
No Image

'കൂടുതല്‍ ശക്തമായ മിസൈലുകള്‍ വിന്യസിക്കും' ഇറാന്റെ മിസൈല്‍ പദ്ധതി പൂര്‍ണമായും തകര്‍ത്തെന്ന ട്രംപിന്റെ വാദം തള്ളി ഐ.ആര്‍.ജി.സി; ചര്‍ച്ചക്കുള്ള യു.എസിന്റെ നിര്‍ദ്ദേശം നിരസിച്ചു

International
  •  2 hours ago