HOME
DETAILS

ഫിഫ അറബ് കപ്പ് 2025: ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം ദോഹ മെട്രോയും; മത്സര ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര

  
November 30, 2025 | 7:41 AM

fifa arab cup 2025 doha metro offers free rides to ticket holders

ദുബൈ: പതിനൊന്നാമത് ഫിഫ അറബ് കപ്പ് (2025) നാളെ ഖത്തറിൽ ആരംഭിക്കും. ഈ സാഹചര്യത്തിൽ പുതിയൊരു പ്രഖ്യാപനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ദോഹ മെട്രോ. ഫിഫ അറബ് കപ്പ് ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മത്സര ദിവസങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം. 

ശനിയാഴ്ചയാണ് (2025 നവംബർ 29) ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രഖ്യപന പ്രകാരം, ടൂർണമെന്റ് നടക്കുന്ന ദിവസങ്ങളിൽ ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ അതാത് ദിവസത്തെ മത്സരത്തിന്റെ ടിക്കറ്റുകളുമായി വരുന്നവർക്ക് സൗജന്യ യാത്ര അനുവദിക്കും.

പതിനൊന്നാമത് ഫിഫ അറബ് കപ്പ് (2025) ഡിസംബർ 1-ന് ആരംഭിക്കും. 2025 ഡിസംബർ 1 മുതൽ ഡിസംബർ 18 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. അറബ് ലോകത്തെ 16 ടീമുകളാണ് ഇത്തവണ ഫിഫ അറബ് കപ്പിൽ മാറ്റുരക്കുന്നത്. നാളെ വൈകുന്നേരം 5:30ന് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഫലസ്തീനെ നേരിടും. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്. 

ഈ സീസണില്‍ ഖത്തര്‍ ഇതിനകം തന്നെ എജിസിഎഫ്എഫ്, ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് തുടങ്ങിയ പ്രധാന ഫുട്‌ബോള്‍ ഇവന്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റൊരു മേജര്‍ ഫിഫ ടൂര്‍ണമെന്റിന് ഖത്തര്‍ ഒരുങ്ങുന്നത്.

അടുത്തവര്‍ഷം നടക്കുന്ന ഫിഫാ ലോകകപ്പിന് യോഗ്യത നേടിയ ഏഴ് അറബ് ദേശീയ ടീമുകള്‍ക്കുള്ള പ്രധാന തയ്യാറെടുപ്പ് ടൂര്‍ണമെന്റ് കൂടിയായി അറബ് കപ്പ് മാറും. ഖത്തര്‍, സഊദി അറേബ്യ, ജോര്‍ദാന്‍, മൊറോക്കോ, ഈജിപ്ത്, ടുണീഷ്യ, അല്‍ജീരിയ എന്നിവ ഇതിനകം ലോകകപ്പിന് ടിക്കറ്റ് എടുത്തവരാണ്. ഇറാഖ് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫില്‍ മത്സരിക്കുന്നുണ്ട്. യോഗ്യത നേടിയാല്‍ അറബ് മേഖലയില്‍നിന്ന് അവരും ലോകകപ്പിനുണ്ടാകും.

ടീമുകളും ഗ്രൂപ്പുകളും

⚽ ഗ്രൂപ്പ് A: ഖത്തർ, ടുണീഷ്യ, സിറിയ, ഫലസ്തീൻ
⚽ ഗ്രൂപ്പ് B: മൊറോക്കോ, സഊദി അറേബ്യ, ഒമാൻ, കൊമൊറോസ്
⚽ ഗ്രൂപ്പ് C: ഈജിപ്ത്, ജോർദാൻ, യുഎഇ, കുവൈത്ത്
⚽ ഗ്രൂപ്പ് D: അൾജീരിയ, ഇറാഖ്, ബഹ്‌റൈൻ, സുഡാൻ

The Supreme Committee for Delivery and Legacy has announced that Doha Metro will offer free rides to FIFA Arab Cup 2025 ticket holders on match days. Fans can enjoy complimentary travel by presenting their same-day match ticket at any Doha Metro station, making it easier to attend the tournament's matches.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പീലിൽ സെനഗലിന് തിരിച്ചടി; ഫൈനലിൽ തോറ്റ മൊറോക്കോ ഇനി ആഫ്രിക്കൻ ചാമ്പ്യൻസ്

Football
  •  15 days ago
No Image

ലാരിജാനിയുടെ കൊലപാതകത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇറാന്‍; ഇസ്‌റാഈലിന് നേരെ ബാലിസ്റ്റിക് മിസൈല്‍, കനത്ത നാശം, മരണം

International
  •  15 days ago
No Image

ഐ.ടി.ഐ അധ്യാപക തസ്തിക വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണം; പുതിയ പഠന സമിതിയെ നിയോഗിച്ച് ഉത്തരവ്

Kerala
  •  15 days ago
No Image

പ്രതിപക്ഷ എം.പിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു; ഇനി സഭക്കകത്ത് പ്ലക്കാര്‍ഡുകളും ബാനറുകളും വേണ്ടെന്ന് സ്പീക്കര്‍ 

National
  •  15 days ago
No Image

ഗൾഫിലെ സംഘർഷം: അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് റിയാദിൽ

Saudi-arabia
  •  15 days ago
No Image

കാസര്‍കോട് പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം: വിദ്യാര്‍ഥിക്കായി പരീക്ഷയെഴുതിയ യുവാവ് പിടിയില്‍

Kerala
  •  15 days ago
No Image

ഇറാൻ മിസൈൽ ആക്രമണം: യു.എ.ഇയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ വിവരങ്ങൾ പുറത്തുവിട്ടു

uae
  •  15 days ago
No Image

തട്ടുകടക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന ഗുണ്ടാസംഘം പിടിയില്‍; ആക്രമണം 'സ്റ്റീല്‍ വള' ഉപയോഗിച്ച്

Kerala
  •  15 days ago
No Image

യുദ്ധഭീതിയില്‍ നിയമസഭ തെരഞ്ഞെടുപ്പും; പ്രവാസി വോട്ടില്‍ ആശങ്ക

Kerala
  •  15 days ago
No Image

ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഓർഡർ സോഫ്റ്റ്‌വെയർ സജ്ജീകരിച്ചു

Kerala
  •  15 days ago