HOME
DETAILS

ബാബരി മസ്ജിദ് തകര്‍ത്ത ദിവസം 'ശൗര്യ ദിവസ്' ആയി ആചരിക്കാന്‍ നിര്‍ദ്ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു

  
Web Desk
November 30, 2025 | 10:19 AM

rajasthan government proposes observing babri masjid demolition day as shaura divas withdraws plan after criticism

ജയ്പൂര്‍: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിന് 'ശൗര്യ ദിവസ്' ആയി ആചരിക്കണമെന്ന വിവാദ ഉത്തരവ് റദ്ദാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. 

ദിനാചരണം നടത്താന്‍ രാജസ്ഥാനിലെ സ്‌കൂളുകള്‍ക്കായിരുന്നു വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍ നിര്‍ദേശം നല്‍കിയിരുന്നത്. പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും മുസ്‌ലിം സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തി.  തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 

സംസ്ഥാനത്തെ സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരുന്നത്. നേരത്തെ, മന്ത്രിയുടെ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ വിതരണം ചെയ്തിരുന്നു.

'ബാബരി മസ്ജിദ് തകര്‍ത്ത ദിവസം (ഡിസംബര്‍ 6) എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും ശൗര്യ ദിവസ് ആയി ആഘോഷിക്കും. ഈ ദിവസം വിദ്യാര്‍ത്ഥികള്‍ അവരുടെ ദേശസ്‌നേഹവും ദേശീയതയും വളര്‍ത്തുന്ന വിവിധ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കും'- ഇതായിരുന്നു സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ബിക്കാനീര്‍) ഇന്നലെ രാത്രി പുറപ്പെടുവിച്ച വിവാദ ഉത്തരവ്.

അടുത്ത വര്‍ഷം മുതല്‍ ഈ ദിനം സ്‌കൂള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തുമെന്നും വര്‍ഷം തോറും ആഘോഷിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. കനത്ത വിമര്‍ശനമാണ് മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് ഉയര്‍ന്നത്. 

'ബാബരി മസ്ജിദ് തകര്‍ത്തത് തന്നെ ഒരു ക്രിമിനല്‍ കുറ്റമായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിച്ച് സ്‌കൂള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്''- കോണ്‍ഗ്രസ് വക്താവ് സ്വര്‍ണിം ചതുര്‍വേദി പറഞ്ഞു.

നമ്മള്‍ ഒരു മതേതര രാജ്യത്താണ് ജീവിക്കുന്നത്. ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയത് ആഘോഷിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളെയും നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിയുമെന്ന് രാജസ്ഥാന്‍ മുസ്ലിം ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് നസിമുദ്ദീന്‍ ചോദ്യമുയര്‍ത്തി. 

ശൗര്യ ദിവസ് നിര്‍ദ്ദേശത്തിന് പുറമേ ഇന്ത്യന്‍ സാംസ്‌കാരിക അഭിമാനം, രാമക്ഷേത്ര പ്രസ്ഥാനം, ധീരതയുടെയും ത്യാഗത്തിന്റെയും പാരമ്പര്യങ്ങള്‍, രാഷ്ട്രനിര്‍മ്മാണത്തില്‍ യുവാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ഉപന്യാസ മത്സരങ്ങള്‍ നടത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ടായിരുന്നു. അയോധ്യ രാമക്ഷേത്രത്തെയും ഇന്ത്യന്‍ യോദ്ധാക്കളെയും കുറിച്ച് ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കാനും രാമക്ഷേത്രത്തെക്കുറിച്ച് പ്രദര്‍ശനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സ്‌കൂളുകളോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സംഭവം വിവാദമായതിന് പിന്നാലെ സ്‌കൂളുകള്‍ക്ക് അത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് വിശദീകരിച്ച് സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് രംഗത്തെത്തി.  യറക്ടര്‍  ''സ്‌കൂളുകള്‍ക്ക് അത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. അത് എങ്ങനെയാണ് പ്രചരിപ്പിക്കുന്നതെന്ന് എനിക്കറിയില്ല,'' ബോര്‍ഡ് ഡയരക്ടര്‍ സീതാറാം ജാട്ട് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബിക്കാനീറിലെ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ''ദേശസ്‌നേഹം വര്‍ദ്ധിപ്പിക്കുന്നതിന്'' ലക്ഷ്യമിട്ടുള്ള സാംസ്‌കാരിക പരിപാടികള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് വിശദീകരണം. 

 

the rajasthan government issued a proposal to mark the day of the babri masjid demolition as ‘shaura divas’, but withdrew the directive following widespread criticism. learn more about the controversy and the political reactions surrounding the decision.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിയുടെ കഴുത്തിന് ക്ഷതം; എംആർഐ സ്കാനിംഗ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Kerala
  •  6 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: മുകേഷിനെ മാറ്റി സി.പി.എം, കൊല്ലം പിടിക്കാൻ പുതുമുഖം; സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി

Kerala
  •  6 days ago
No Image

വിനോദിനി അനുഭവിച്ച വേദന കൊതുക് കടിച്ചാലുണ്ടാകില്ല മന്ത്രി'; വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പെൺകുട്ടിയുടെ അമ്മ

Kerala
  •  6 days ago
No Image

പൂനെയിൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് നിരോധനം വരുന്നു; അഞ്ച് ലക്ഷം ടൂവീലറുകൾ ഉൾപ്പെടെ ഏഴു ലക്ഷം വാഹനങ്ങൾ പുറത്തേക്ക്

justin
  •  6 days ago
No Image

ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദ പാഠഭാഗം: എട്ടാം ക്ലാസിലെ സമൂഹികശാസ്ത്രം പാഠപുസ്തകം പിൻവലിച്ച് എന്‍സിഇആര്‍ടി

National
  •  6 days ago
No Image

വൈറ്റില കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: വഴിവിട്ട ബന്ധം വീട്ടിലറിയിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി; മൃഗീയമർദനം

Kerala
  •  6 days ago
No Image

ഒരു കുഞ്ഞു മുറിവ് മന്ത്രിക്ക് ഇത്രയും വേദനിച്ചെങ്കിൽ, വിനോദിനിയുടെ വേദന എത്രയായിരിക്കും; രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  6 days ago
No Image

വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം; കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

തൃശൂരിൽ ദേശീയപാത നിർമ്മാണത്തിനിടെ വൻ അപകടഭീഷണി; കൂറ്റൻ സ്ലാബ് സർവീസ് റോഡിലേക്ക് പതിച്ചു

Kerala
  •  6 days ago
No Image

അധിക്ഷേപങ്ങൾ ഭരണഘടനാ വിരുദ്ധം; ഉന്നത പദവിയിലുള്ളവർ വിദ്വേഷ പ്രസംഗം നടത്തരുത്: സുപ്രീം കോടതി

National
  •  6 days ago

No Image

കെഎസ്‌യു പ്രതിഷേധം; ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരുക്ക്

Kerala
  •  6 days ago
No Image

രണ്ടര വയസുകാരിയുടെ മരണം; ചികിത്സക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി; ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് മമ്മല്‍ ആശുപത്രി 

Kerala
  •  6 days ago
No Image

ഉത്തരാഖണ്ഡില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കുകയായിരുന്ന മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂര മര്‍ദ്ദനം; ജയ് ശ്രീറാം വിളിക്കാന്‍ കല്‍പന; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  6 days ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തം: കോണ്‍ഗ്രസ് ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ നാളെ; രാഹുല്‍ ഗാന്ധി നിര്‍വഹിക്കും,പ്രിയങ്കയും ചടങ്ങില്‍ 

Kerala
  •  6 days ago