സ്ഥാപക ദിനാചരണവും കെട്ടിട ഉദ്ഘാടനവും
കല്‍പ്പറ്റ: കേരള ബ്ലൈന്‍ഡ് ഫെഡറേഷന്റെ 48ാമത് സ്ഥാപക ദിനാചരണവും നടവയലിലെ അന്ധ പുരനധിവാസ കേന്ദ്രത്തിന്റെ മുകള്‍ നിലയുടെ ഉദ്ഘാടനവും നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഒ.ആര് കേളു എം.എല്‍.എ നിര്‍വഹിക്കും. മുന്‍മന്ത്രി പി.കെ ജയലക്ഷ്മി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയാകുന്ന ചടങ്ങില്‍ പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച ആര് മോഹന്‍രാജിനെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര് പൊന്നാടയണിച്ച് ആദരിക്കും. സ്ഥാപകദിന സന്ദേശം ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സി ഹബീബ് നിര്‍വഹിക്കും.
പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം പി ഇസ്മയില്‍, പനമരം പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, ഒ.സി മഹേഷ്, റാണി വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയോട് അനുബന്ധിച്ച് ഓണാഘോഷവും നടത്തുമെന്ന് ജില്ലാ ഭാരവാഹികളായ എം കൃഷ്ണന് മാസ്റ്റര്‍, പി മുരളി, പി ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."