തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിവസം പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തണമെന്നും അധിക സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി. സംസ്ഥാന പൊലിസ് മേധാവിക്കാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ സുപ്രധാന നിർദ്ദേശം. ബൂത്തുകളിൽ അക്രമ സാധ്യതയുണ്ടെന്ന് സ്ഥാനാർഥി ഭയപ്പെടുന്ന പക്ഷം, സ്വന്തം ചെലവിൽ വീഡിയോ ചിത്രീകരണം ആവശ്യപ്പെടാം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നൽകണം.
വോട്ടെടുപ്പ് ദിവസം സ്ഥാനാർഥികൾക്കോ തിരഞ്ഞെടുപ്പ് ഏജന്റുമാർക്കോ ജീവന് ഭീഷണിയുണ്ടെങ്കിൽ ആവശ്യമായ പൊലിസ് സംരക്ഷണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിനുള്ള അപേക്ഷ മൂന്ന് ദിവസത്തിനകം ജില്ലാ പോലീസ് മേധാവിക്കോ കമ്മീഷണർക്കോ സമർപ്പിക്കണം. വോട്ടെടുപ്പ് ദിനം ഒരു 'യുദ്ധദിനമാക്കരുത്' എന്ന ശക്തമായ നിരീക്ഷണവും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നടത്തി.
തിരഞ്ഞെടുപ്പ് തീയതികൾ
ത്രിതല പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഡിസംബർ 9, 11 തീയതികളിൽ നടക്കും. വോട്ടെണ്ണൽ ഡിസംബർ 13നാണ്.
ഒന്നാം ഘട്ടം ഡിസംബർ 9 ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ.
രണ്ടാം ഘട്ടം ഡിസംബർ 11ന്: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ.
കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. വാർഡ് വിഭജനത്തിന് ശേഷം ആകെ 23,612 വാർഡുകളാണ് ഉള്ളത്.
The High Court has instructed the State Police Chief to ensure webcasting and additional security in identified hypersensitive polling booths during the local body elections. Candidates who fear violence at a booth can request video recording at their own expense by applying to the District Election Officer within three days. Furthermore, the court mandated that police protection must be provided to candidates or agents if they face a threat to life, requiring an application to the District Police Chief or Commissioner within three days. The court stressed that the polling day should not turn into a 'day of war.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."