ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹമുണ്ടെന്ന് മല്യ
ന്യൂഡല്‍ഹി: തനിക്ക് ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ വരാന്‍ കഴിയില്ലെന്നും രാജ്യത്തെ വിവിധ ബാങ്കുകളില്‍ ആയിരക്കണക്കിനു കോടി രൂപ കുടിശ്ശിക വരുത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യ ഡല്‍ഹി കോടതിയെ അറിയിച്ചു. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം (ഫെറ) ലംഘിച്ചതിന് നേരത്തെ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി മല്യയെ വിളിപ്പിച്ചിരുന്നു. ഇതിനു മറുപടി പറയവെയാണ് മല്യയുടെ അഭിഭാഷകന് ഇക്കാര്യം പട്യാലയിലെ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് സമുത് ദാസിനെ അറിയിച്ചത്. നേരത്തെ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നു മല്യ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അതു തള്ളുകയായിരുന്നു.
ഈ കേസുകളില്‍ മാത്രമല്ല, നിരവധി സാമ്പത്തിക കുറ്റകൃത്യ കേസുകളിലെ വിചാരണ നടപടികള്‍ക്കായി വിജയ് മല്യ നേരിട്ടു ഹാജരാകേണ്ടത് അത്യാവശ്യമാണെന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. അടുത്തമാസം നാലിന് കേസ് പരിഗണിക്കുമ്പോള്‍ മല്യയുടെ പ്രതികരണം ഹാജരാക്കണമെന്ന് കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."