സാംസങ് നോട്ട്-7 വിമാനത്തില്‍ ഉപയോഗിക്കുന്നതിന് വിലക്ക്
വാഷിങ്ടണ്‍: ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവത്തെ തുടര്‍ന്ന് സാംസങ്ങിന്റെ ഗാലക്സി നോട്ട് -7 വിമാനത്തില്‍ ഉപയോഗിക്കുന്നതിന് വിലക്ക്. വിമാനത്തിലെ ലഗേജിലും ഫോണ്‍ വയ്ക്കരുതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്്മിനിസ്ട്രേഷന് (എഫ്.എ.എ) മുന്നറിയിപ്പ് നല്കി. നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് സാംസങിന്റെ ഗാലക്സി -7 തിരിച്ചുവിളിക്കാന്‍ കഴിഞ്ഞ ആഴ്ച കമ്പനി തീരുമാനിച്ചിരുന്നു. ഫോണ്‍ തിരികെ നല്കിയാല് പുതിയ ഫോണ്‍ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വിമാനത്തില്‍ ഫോണ്‍ ചാര്ജ്് ചെയ്യരുതെന്ന് ചില മൊബൈല്‍ കമ്പനികളും മുന്നറിയിപ്പ് നല്കി. സുരക്ഷാ കാരണത്താല്‍ ഫോണുകള്‍ എത്രയും പെട്ടെന്ന് മാറ്റിനല്‍കുമെന്ന് സാംസങ് അധികൃതര്‍ പറഞ്ഞു. ബാറ്ററി നിര്‍മാണത്തിലെ അപാകതയാണ് ഫോണ്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് സാംസങ് പറയുന്നു.
എന്നാല്‍ വിമാനത്തിലെ സുരക്ഷയുടെ പശ്ചാത്തലത്തില്‍ ഫോണ്‍ യാത്രയില്‍ കൈവശം വയ്ക്കരുതെന്ന് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളും പറയുന്നു. 2.5 ദശലക്ഷം ഫോണുകളാണ് നോട്ട്-7 സീരീസില്‍ സാംസങ് ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."