HOME
DETAILS

പൊതുമേഖലാ ബാങ്കുകളില്‍ 19,243 ക്ലര്‍ക്ക് ഒഴിവുകള്‍

  
backup
September 09 2016 | 19:09 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-19243

19 പൊതുമേഖലാ ബാങ്കുകളിലായി 19,243 ക്ലാര്‍ക്ക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 842 ഒഴിവാണുള്ളത്. ബിരുദമാണ് യോഗ്യത. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഇതില്‍ നേടുന്ന സ്‌കോറനുസരിച്ചാണ് ജോലിക്കു പരിഗണിക്കുക. ഈ പരീക്ഷയെഴുതിയവരെ മാത്രമേ നിയമനങ്ങള്‍ക്കു പരിഗണിക്കൂ. പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ പരീക്ഷ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കും. തുടര്‍ന്നാണ് അലോട്ട്‌മെന്റ്.
പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയെ അലോട്ട്‌ചെയ്യും. 2018 മാര്‍ച്ച് 31വരെ ഈ വിജ്ഞാപനപ്രകാരമുള്ള നിയമനങ്ങള്‍ക്ക് അവസരമുണ്ട്. നിയമനങ്ങള്‍ സംസ്ഥാനം, കേന്ദ്രഭരണപ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ ആയതിനാല്‍ ഏതെങ്കിലും ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശത്തിലേക്കു മാത്രം അപേക്ഷിക്കുക.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം.
കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുള്ളവരാകണം അപേക്ഷകര്‍. അപേക്ഷകര്‍ക്ക് കംപ്യൂട്ടര്‍ ഓപ്പറേഷന്‍സ് ലാംഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഹൈസ്‌കൂള്‍ കോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് തലത്തില്‍ കംപ്യൂട്ടര്‍ ഐ.ടി. ഒരു വിഷയമായി പഠിച്ചിരിക്കണം.
2016 സെപ്റ്റംബര്‍ 12 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.
പ്രായപരിധി: 20നും 28നും മധ്യേ.
ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത ഇളവ്.

2016 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി അപേക്ഷകരുടെ പ്രായം കണക്കാക്കും.

ഓണ്‍ലൈന്‍ പൊതുഎഴുത്തുപരീക്ഷ രണ്ടു ഘട്ടമായിട്ടാണ്. രണ്ടിനും ഒബ്ജക്ടീവ് ചോദ്യങ്ങളാണ്. റീസണിങ് എബിലിറ്റി, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നീ വിഷയങ്ങളിലായി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രിലിമിനറി പരീക്ഷ നവംബര്‍ 26, 27, ഡിസംബര്‍ മൂന്ന്, നാല് തിയതികളില്‍ നടക്കും. 100 മാര്‍ക്കിന്റെ 100 ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക. പ്രിലിമിനറിയില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഡിസംബര്‍ 31, ജനുവരി ഒന്ന് തിയതികളില്‍ മെയിന്‍ പരീക്ഷ നടത്തും.
പട്ടികവിഭാഗം, ന്യൂനപക്ഷവിഭാഗം അപേക്ഷകര്‍ക്ക് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ്ങിന് അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ്.

കേരളത്തില്‍ കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.
അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗം, വിമുക്തഭടന്‍, വികലാംഗര്‍ക്ക് 100 രൂപ മതി. സെപ്റ്റംബര്‍ 12 വരെ ഫീസ് അടയ്ക്കാം.
www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 12.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  a minute ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  6 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  35 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  44 minutes ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago