HOME
DETAILS

കോഴിക്കോട് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മേയര്‍ സ്ഥാനാര്‍ഥികള്‍ക്ക് തോല്‍വി

  
Web Desk
December 13, 2025 | 6:37 AM

kozhikode-corporation-mayor-candidates-defeated-ldf-udf

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മേയര്‍ സ്ഥാനാര്‍ഥികള്‍ക്ക് തോല്‍വി. നിലവിലെ ഡെപ്യൂട്ടി മേയറായ എല്‍.ഡി.എഫിന്റെ സി.പി മുസാഫര്‍ അഹമ്മദും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ നിയാസ് പാറോപ്പടിയുമാണ് തോറ്റത്. 

കോര്‍പ്പറേഷന്‍ 39-ാം വാര്‍ഡായ മീഞ്ചന്തയില്‍ നിന്നായിരുന്നു മുസാഫിര്‍ ജനവിധി തേടിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.കെ അബൂബക്കറാണ് ഇവിടെ വിജയിച്ചത്.നേരത്തെ ബി.ജെ.പിയുടെ സിറ്റിങ് വാര്‍ഡായ ഇവിടെ ഇക്കുറി വാര്‍ഡ് പൂര്‍ണമായി പുനര്‍നിര്‍ണയിക്കപ്പെട്ടു. 

2010ല്‍ മുസാഫര്‍ ആദ്യമായി കൗണ്‍സിലറായിരുന്ന പയ്യാനക്കല്‍ വാര്‍ഡിന്റെ ഭൂരിഭാഗവും കൂട്ടിച്ചേര്‍ത്താണ് ഇത്തവണവാര്‍ഡ് വിഭജനശേഷം നിലവിലെ 39-ാം വാര്‍ഡുണ്ടായത്. അതേസമയം, പാറോപ്പടിയില്‍ നിന്നാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായ നിയാസ് ജനവിധി തേടിയിരുന്നത്.

ബീന ഫിലിപ്പിന്റെ വാര്‍ഡില്‍ ബിജെപിക്ക് വിജയം

അതേസമയം നിലവിലെ മേയര്‍ ബീന ഫിലിപ്പിന്റെ വാര്‍ഡായ പൊറ്റമ്മലില്‍ ബിജെപിയാണ് വിജയിച്ചത്. നിലവിലെ കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലറായ ടി. രജനീഷാണ് പൊറ്റമ്മലില്‍ ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബീന ഫിലിപ്പ് 652 വോട്ടിനു വിജയിച്ച വാര്‍ഡില്‍ എല്‍ഡിഎഫിന്റെ അജയ് കുമാറിനെ 168 വോട്ടിനാണ് രജനീഷ് പരാജയപ്പെടുത്തിയത്. രജനീഷ് 1425 വോട്ടും അജയ് കുമാര്‍ 1257 വോട്ടും നേടി. 

Both the LDF and UDF mayoral candidates suffered defeats in the Kozhikode Corporation elections. LDF mayor candidate and current Deputy Mayor C.P. Musafar Ahmed lost from the 39th ward, Meenchanda, where UDF candidate S.K. Abubacker emerged victorious. The ward, which was earlier held by the BJP, was completely reconstituted during the latest ward delimitation process.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  4 hours ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  4 hours ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  4 hours ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 hours ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 hours ago
No Image

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

Cricket
  •  4 hours ago
No Image

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 hours ago
No Image

ആലപ്പുഴ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 hours ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 hours ago