ഉത്സവാന്തരീക്ഷത്തില്‍ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് നാടിനു സമര്‍പ്പിച്ചു
ചെറുവത്തൂര്‍: ഉത്സവാന്തരീക്ഷത്തില്‍ ചെറുവത്തൂര്‍ ഹൈടെക് ബസ് സ്റ്റാന്‍ഡ് നാടിനു സമര്‍പ്പിച്ചു. മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. കാത്തിരിപ്പ് കേന്ദ്രം മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, എന്‍ജിനിയറിങ്ങ് ഉദ്യോഗസ്ഥര്‍, കോണ്ട്രാക്ടര് എന്നിവരെ ജില്ല കലക്ടര്‍ ജീവന് ബാബു ഉപഹാരം നല്കി ആദരിച്ചു.
അസിസ്റ്റന്റ് എന്‍ജിനീയര്‍ എം അനസൂര്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം പി.സി സുബൈദ, എം.എസ് നാരായണന് നമ്പൂതിരി, സി.വി പ്രമീള, വെങ്ങാട്ട് കുഞ്ഞിരാമന്, വി.വി സുനിത, യു സുമിത്ര, വി കുഞ്ഞിരാമന്, കെ നാരായണന്, മാധവികൃഷ്ണന്, എം നാരായണന്, മലപ്പില്‍ സുകുമാരന്‍, മുനമ്പത്ത് ഗോവിന്ദന്, സി കാര്‍ത്യായനി, കെ കണ്ണന്, കെ.വി സുധാകരന്, കെ.കെ ബാലകൃഷ്ണന്, ടി.പി അഷ്റഫ്, എ.കെ ചന്ദ്രന്, എന്‍.പി ദാമോദരന്‍, സലാവുദീന് ഹാജി, പി.പി മുസ്തഫ, പ്രശാന്ത് പുത്തിലോട്ട്, പ്രസന്നന് കാരിയില്‍, വി.എം ശ്രീപതി, പി വിജയന്, എം യൂസഫ്, അനൂപ്കുമാര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ സ്വാഗതവും ടി.വി പ്രഭാകരന് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി ഘോഷയാത്രയും നടന്നു.
അതേസമയം, ബസ് സ്റ്റാന്‍ഡിലേക്ക് ഉദ്ഘാടന ദിനത്തില്‍ ബസുകള്‍ കയറിയില്ല. എന്നാല്‍ ഇന്നു മുതല്‍ മാത്രമേ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറേണ്ടതുള്ളൂ എന്നു പഞ്ചായത്ത് അധികൃതര്‍ അറിയിക്കുകയായിരുന്നു. രാവിലെ ഉദ്ഘാടന ചടങ്ങു നടന്ന വേദി വേഗത്തില്‍ അഴിച്ചുമാറ്റാന്‍ പ്രയാസമായതിനാലാണ് ആദ്യദിനം സ്റ്റാന്‍ഡിലേക്കു ബസുകള്‍ പ്രവേശിക്കാതിരുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."