HOME
DETAILS
MAL
സി.പി.ഐ ബ്രാഞ്ചു സെക്രട്ടറിക്കു നേരെ അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍
backup
September 09 2016 | 20:09 PM
ബദിയടുക്ക: സി.പി.ഐ ബഞ്ചത്തടുക്ക ബ്രാഞ്ച് സെക്രട്ടറിയെ അക്രമിച്ച സംഭവത്തില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു. സി.പി.ഐ ബ്രാഞ്ചു സെക്രട്ടറി സീതാരാമയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണു ബി.ജെ.പി പ്രവര്‍ത്തകരായ ബാഞ്ചത്തടുക്കയിലെ രവി തേജ (22), കൈലങ്കതയിലെ കെ പ്രദീപ് രാജ് (22) എന്നിവരെ വിദ്യാനഗര്‍ സി.ഐയുടെ ചാര്‍ജ് വഹിക്കുന്ന ആദൂര്‍ സി.ഐ സിബിതോമസ് അറസ്റ്റ് ചെയ്തത്.
വധശ്രമത്തിനാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരുന്നത്. കഴിഞ്ഞ അഞ്ചിനു വൈകുന്നേരം ബാഞ്ചത്തടുക്കയിലെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് സീതാരാമയെ അക്രമിച്ചത്.
വയറിനും തലക്കും കൈക്കും വെട്ടേറ്റ സീതാരാമ മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."