ഹവല്ലി ഗവർണറേറ്റിൽ കുവൈത്ത് പൗരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത തുടരുന്നു, നടക്കുന്നത് സമഗ്ര അന്വേഷണം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ കുവൈത്ത് പൗരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. വീട്ടിലെ മുറിയുടെ മേൽക്കൂരയിൽ നിന്ന് കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയ നിലയിൽ കുടുംബാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം ഉടൻ തന്നെ അധികൃതരെ അറിയിച്ചതോടെ സുരക്ഷാ സേനയും ഫോറൻസിക് വിദഗ്ധരുമടങ്ങുന്ന സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. മരണ സാഹചര്യങ്ങൾ സംശയാസ്പദമായതിനാൽ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.
പൊതു പ്രോസിക്യൂട്ടർ നേരിട്ടെത്തി പ്രാഥമിക അന്വേഷണം വിലയിരുത്തിയ ശേഷമാണ് മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയത്. മരണത്തിന്റെ യഥാർത്ഥ കാരണവും സംഭവ സാഹചര്യങ്ങളും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. അക്രമ സാധ്യത ഉൾപ്പെടെ എല്ലാ വശങ്ങളും അന്വേഷണ സംഘം പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
സംഭവം പ്രദേശവാസികളിൽ ഞെട്ടലും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളവർ മുന്നോട്ട് വരണമെന്ന് പൊതു പ്രോസിക്യൂട്ടർ ഓഫീസ് അഭ്യർത്ഥിച്ചു. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്ന് അധികൃതർ വിട്ടുനിൽക്കുകയാണ്.
Summary: Mystery continues over Kuwaiti citizen found dead in Hawally Governorate
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."