HOME
DETAILS

ബഹ്‌റൈൻ ദേശീയ ദിനം: ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

  
December 16, 2025 | 6:33 AM

uae leaders extend national day greetings to bahrain king and people

മനാമ: ദേശീയ ദിനത്തിന്റെ ഭാ​ഗമായി ബഹ്റൈൻ രാജാവിനും ജനങ്ങൾക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും.

യുഎഇ പ്രസിഡന്റിന്റെ സന്ദേശം

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 'എക്‌സി'ലൂടെയാണ് ആശംസകൾ അറിയിച്ചത്.

"എന്റെ സഹോദരൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ബഹ്‌റൈനിലെ ജനങ്ങൾക്കും അവരുടെ ദേശീയ ദിനത്തിൽ അഭിനന്ദനങ്ങൾ. ഈ പ്രത്യേക അവസരത്തിൽ, യുഎഇയും ബഹ്‌റൈനും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം ഞങ്ങൾ ആഘോഷിക്കുന്നു. ഇരു രാജ്യങ്ങൾക്കും, അവിടത്തെ ജനങ്ങൾക്കും, ഈ മേഖലയ്ക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നൽകുന്നതിനായി ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു." ഷെയ്ഖ് മുഹമ്മദ് എക്‌സിൽ വ്യക്തമാക്കി. 

ദുബൈ ഭരണാധികാരിയുടെ സന്ദേശം

"ഞങ്ങളുടെ സഹോദരൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ബഹ്‌റൈനിലെ ജനങ്ങൾക്കും ദേശീയ ദിനാഘോഷത്തിൽ ഞങ്ങൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ബഹ്‌റൈനിൽ സുരക്ഷയും സമാധാനവും സമൃദ്ധിയും എപ്പോഴും നിലനിർത്താനും, അവിടുത്തെ ജനങ്ങൾക്ക് തുടർച്ചയായ പുരോഗതി നൽകാനും ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു." ദുബൈ ഭരണാധികാരി വ്യക്തമാക്കി. 

ബഹ്‌റൈനിൽ പൊതു അവധി

രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിൽ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഡിസംബർ 16 ചൊവ്വാഴ്ചയും 17 ബുധനാഴ്ചയും ബഹ്‌റൈനിലെ എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ വകുപ്പുകൾക്കും, പൊതു സ്ഥാപനങ്ങൾക്കും അവധിയാണ്. ദേശീയ ദിനവും, കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണ ദിനവും പ്രമാണിച്ചാണ് ഈ അവധി.

UAE President Sheikh Mohamed bin Zayed Al Nahyan and Vice President Sheikh Mohammed bin Rashid Al Maktoum have extended warm wishes to the King and people of Bahrain on the occasion of Bahrain's National Day, reaffirming the strong bond between the two nations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീന്‍ സിനിമകള്‍ വെട്ടിയൊതുക്കുന്നു; കേന്ദ്രം ആരെയോ ഭയപ്പെടുന്നു' രൂക്ഷ വിമര്‍ശനവുമായി  സജി ചെറിയാന്‍

Kerala
  •  5 hours ago
No Image

വയനാട് തുരങ്കപാത നിര്‍മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  5 hours ago
No Image

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയായിരുന്ന സി.പി.എം നേതാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം, തലയ്ക്ക് വെട്ടേറ്റു

Kerala
  •  5 hours ago
No Image

പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഇനി ഓട്ടോമാറ്റിക്കായി പുതുക്കാം: തഖ്‌ദീർ പാക്കേജുമായി യുഎഇ

uae
  •  5 hours ago
No Image

സെൽഫിയെടുക്കാനെന്ന വ്യാജേന അടുത്ത് വന്ന് പഞ്ചാബിൽ കബഡി താരത്തെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നു 

National
  •  5 hours ago
No Image

കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ജുമുഅ നമസ്‌കാര സമയം പുതുക്കിയതെന്ന് യു.എ.ഇ അധികൃതര്‍

uae
  •  5 hours ago
No Image

ക്ലാസ് റൂമിലിരുന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളുടെ മദ്യപാനം; സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

National
  •  5 hours ago
No Image

കടുവയെ കണ്ട വയനാട് പച്ചിലക്കാട്ടിലെ 10 വാര്‍ഡുകളില്‍ നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Kerala
  •  6 hours ago
No Image

ജല അതോറിറ്റിയുടെ 30,000 ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി രോഗികളുടെ തലയ്ക്കു മുകളില്‍ ; സംഭവം നീലേശ്വരം താലൂക്കാശുപത്രി വളപ്പില്‍

Kerala
  •  6 hours ago
No Image

ഔട്ട്ഡോർ ബാഡ്മിന്റൺ ലോകകപ്പ് കിരീടം സ്വന്തമാക്കി യുഎഇ; ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി

uae
  •  6 hours ago