HOME
DETAILS

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍ 

  
December 16, 2025 | 11:33 AM

class-9-student-found-dead-at-home-after-exam-kasaragod

കാസര്‍കോട്: പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ കുഞ്ചത്തോടിയിലെ ജയകരയുടെയും അനിതയുടെയും മകന്‍ പ്രജ്വല്‍ (14) ആണ് മരിച്ചത്. ബെള്ളൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ്.

പ്രജ്വല്‍ പരീക്ഷ കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചക്ക് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. പ്രജ്വലിന്റെ അമ്മ അനിത മുള്ളേരിയ സ്‌കൂളില്‍ പഠിക്കുന്ന മകള്‍ പ്രയാഗയെ കൂട്ടിക്കൊണ്ടുവരാന്‍ പോയതിനാല്‍ വിദ്യാര്‍ഥി വീട്ടില്‍ തനിച്ചായിരുന്നു. അനിത മകളെയും കൂട്ടി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിലെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി 11 മണിയോടെയാണ് പ്രജ്വല്‍ സ്‌കൂളിലെത്തിയത്.സമയം കഴിഞ്ഞിട്ടും പ്രജ്വലിനെ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നുവെന്ന് അധ്യാപകര്‍ പൊലിസിനോട് പറഞ്ഞു. വേറെ എന്തെങ്കിലും പ്രശ്‌നം പ്രജ്വലിനുണ്ടായതായി രക്ഷിതാക്കള്‍ക്കോ സഹപാഠികള്‍ക്കോ അറിവില്ല. സംഭവത്തില്‍ ആദൂര്‍ പൊലിസ് കേസെടുത്തു. 

 

A Class 9 student was found dead at his home in Kasaragod district after returning from school following an examination. The deceased has been identified as Prajwal (14), son of Jayakara and Anitha, residents of Kunjathodi, Bellur. He was a student of Bellur Government High School.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ ഖലീഫ ഇക്കണോമിക് സോണില്‍ ഇറാന്റെ ആക്രമണ ശ്രമം; മിസൈല്‍ അവശിഷ്ടം പതിച്ച് അലുമിനിയം പ്ലാന്റിന് കേടുപാട്

uae
  •  4 days ago
No Image

കേരളത്തിൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  5 days ago
No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  5 days ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  5 days ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  5 days ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  5 days ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  5 days ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  5 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

International
  •  5 days ago
No Image

ബഹ്‌റൈന്‍ ദിനാര്‍ 250 കടന്നു; രൂപയ്ക്ക് വന്‍ ഇടിവ്

bahrain
  •  5 days ago