മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
മലപ്പുറം: കണ്ണമംഗലം മിനി കാപ്പിൽ യുവതിയെ വീടിന് പിന്നിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീരി വീട്ടിൽ നിസാറിന്റെ ഭാര്യ ജലീസയെ ആണ് ഷെഡിലെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 31 വയാസായിരുന്നു.
പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള പുറത്തെ ഷെഡിലാണ് ജലീസയെ മരിച്ച നിലയിൽ കണ്ടത്. വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നുവെന്ന് സഹോദരീ ഭർത്താവ് വ്യക്തമാക്കി.
അപ്പക്കാട് സ്വദേശികളായ ഉത്തമാവുങ്ങൽ ആലി-സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. 13 വർഷം മുമ്പായിരുന്നു ജലീസയും നിസാറും തമ്മിലുള്ള വിവാഹം നടന്നത്. നിലവിൽ ഭർത്താവ് നിസാർ വിദേശത്താണ് ജോലി ചെയ്യുന്നത്.
ദുരൂഹതയും ബന്ധുക്കളുടെ ആരോപണവും
ജലീസയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്. മരിക്കുന്നതിന് തലേദിവസം ഭർത്താവിന്റെ അമ്മയുമായും സഹോദരിമാരുമായും ജലീസയ്ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം രാത്രിയിൽ കാരാത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്തു.
ഫാത്തിമ നഷ്വ, ഫാത്തിമ നജ്വ, സൈദ് മുഹമ്മദ് എന്നിവരാണ് മക്കൾ.
A 31-year-old woman, Jaleesa, wife of Nisar from Keeri house, was found hanging in the shed behind her house in Mini Kappil, Kannamangalam. The incident has raised concerns and is currently under investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."