HOME
DETAILS

ഒറ്റനിലപാട്, ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കും: മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

  
December 16, 2025 | 7:47 AM

jose-k-mani-rejects-alliance-shift-talks-confirms-ldf-support

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിനൊപ്പംതന്നെ തുടരുമെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണി. എല്‍.ഡി.എഫിനോടൊപ്പമാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും യു.ഡി.എഫിലേക്കില്ലെന്നും അതിന് ആരും വെള്ളം കോരാന്‍ വരേണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. 

''പാലായിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കി. സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പാലായിലെ ഏറ്റവും വലിയ ഒറ്റകക്ഷി കേരള കോണ്‍ഗ്രസാണ്. രണ്ടില കരിഞ്ഞെന്ന പ്രചാരണം തെറ്റാണെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം വിശദീകരിച്ചു. 

പാലാ നഗരസഭയില്‍ രണ്ടില ചിഹ്നത്തില്‍ കഴിഞ്ഞ പ്രാവശ്യത്തേതു പോലെ ഇപ്രാവശ്യവും കേരള കോണ്‍ഗ്രസ് പത്ത് സീറ്റ് നേടി. പാലാ നിയമസഭാ മണ്ഡലത്തില്‍ 2,198 വോട്ടിന്റെ ലീഡ് എല്‍.ഡി.എഫിനാണ്. തൊടുപുഴ നഗരസഭയില്‍ ജോസഫ് ഗ്രൂപ്പ് 38 വാര്‍ഡുകളില്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത് രണ്ടിടത്ത് മാത്രമാണ്. തൊടുപുഴ നഗരസഭയുടെ ചരിത്രത്തില്‍ ഒരുവട്ടംപോലും ചെയര്‍മാനായി ജോസഫ് ഗ്രൂപ്പ് വന്നിട്ടില്ല. പക്ഷേ, കേരള കോണ്‍ഗ്രസ് മൂന്നുതവണ വന്നെന്നും അദ്ദേഹം പറഞ്ഞു.

തൊടുപുഴയില്‍ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്താണ്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനുള്ളത്. പാലയില്‍ തിരിച്ചടിയുണ്ടായിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. സംസ്ഥാനത്ത് കുറച്ച് വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയിട്ടുണ്ട്. എങ്കിലും 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴ് ജില്ലാ പഞ്ചായത്തുകള്‍ ഇപ്പോഴും എല്‍.ഡി.എഫിന്റെ കൈയിലാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ പിണറായിയില്‍ ബോംബ് കൈയ്യിലിരുന്നു പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Kerala
  •  3 hours ago
No Image

2025-ലെ ദേശീയ പരേഡിന് ഒരുങ്ങി ഖത്തർ: പ്രവേശന സമയം പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയം

uae
  •  3 hours ago
No Image

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു; ' പോറ്റിയെ കേറ്റിയേ' പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

Kerala
  •  3 hours ago
No Image

ചരിത്രത്തിൽ മൂന്നാമൻ; കോടികൾ വാരിയെറിഞ്ഞ് ഗ്രീനിനെ റാഞ്ചി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  3 hours ago
No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  3 hours ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

National
  •  3 hours ago
No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  3 hours ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  4 hours ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  4 hours ago
No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  5 hours ago