HOME
DETAILS

2025-ലെ ദേശീയ പരേഡിന് ഒരുങ്ങി ഖത്തർ: പ്രവേശന സമയം പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയം

  
December 16, 2025 | 10:35 AM

qatar national day parade 2025 invites citizens and residents to join

ദോഹ: 2025-ലെ ദേശീയ പരേഡിൽ പങ്കെടുക്കാൻ പൗരന്മാരെയും താമസക്കാരെയും ക്ഷണിച്ച് ഖത്തർ ദേശീയ ദിനാഘോഷ കമ്മിറ്റി. ദോഹ കോർണിഷിൽ വെച്ചാണ് പരേഡ് നടക്കുന്നത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഖത്തറിൽ വീണ്ടും ദേശീയ ദിന പരേഡ് സംഘടിപ്പിക്കുന്നത്.

സാംസ്കാരിക മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചതനുസരിച്ച്, പരേഡ് ഡിസംബർ 18-ന് (വ്യാഴാഴ്ച) നടക്കും. പുലർച്ചെ 5 മണിക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശന കവാടങ്ങൾ തുറക്കും, രാവിലെ 7:30-ന് പ്രവേശനം അവസാനിക്കും. രാവിലെ 9 മണിക്ക് പരേഡ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിൻ്റെ സ്ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി 1878 ഡിസംബർ 18 ന് ഖത്തറിനെ ഏകീകരിച്ചതിൻ്റെ ഓർമ്മ പുതുക്കുന്ന ദിവസമാണ് ഖത്തർ ദേശീയ ദിനം. ആധുനിക ഖത്തർ രാഷ്ട്രത്തിൻ്റെ നിയമങ്ങൾ സ്ഥാപിച്ചത് ശൈഖ് ജാസിമാണ്. അദ്ദേഹത്തിൻ്റെ ഭരണകാലത്താണ് ഖത്തർ ഒരു സ്വതന്ത്ര രാജ്യമായി മാറിയത്.

2007ൽ അന്നത്തെ കിരീടാവകാശിയും ഇപ്പോഴത്തെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയാണ് എല്ലാ വർഷവും ഡിസംബർ 18 ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. 2007 ജൂൺ 21-ന് പുറത്തിറക്കിയ ഡിക്രി നമ്പർ (11) പ്രകാരമാണ് ഇത് പ്രാബല്യത്തിൽ വന്നത്.

The Qatar National Day Committee invites citizens and residents to join the National Day Parade on December 18, 2025, at Doha Corniche, marking the country's 59th National Day. This year's parade returns after a three-year break, promising a grand celebration with military displays, cultural performances, and family-friendly activities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയിലും കിഴക്കൻ തീരങ്ങളിലും കനത്ത മഴ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

uae
  •  an hour ago
No Image

ലേലത്തിൽ 25.20 കോടി, എന്നാൽ ഗ്രീനിന് കിട്ടുക 18 കോടി മാത്രം; കാരണമിത്...

Cricket
  •  an hour ago
No Image

പ്രധാനമന്ത്രി നാളെ ഒമാനിൽ എത്തും: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം

oman
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍ 

Kerala
  •  2 hours ago
No Image

മസാലബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടിസ്: തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ഐഎഫ്എഫ്കെയിൽ കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം; ഗോഡൗൺ അ​ഗ്നിക്കിരയായി; തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

uae
  •  2 hours ago
No Image

കണ്ണൂര്‍ പിണറായിയില്‍ ബോംബ് കൈയ്യിലിരുന്നു പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Kerala
  •  3 hours ago
No Image

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു; ' പോറ്റിയെ കേറ്റിയേ' പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

Kerala
  •  3 hours ago
No Image

ചരിത്രത്തിൽ മൂന്നാമൻ; കോടികൾ വാരിയെറിഞ്ഞ് ഗ്രീനിനെ റാഞ്ചി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  3 hours ago