HOME
DETAILS

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

  
Web Desk
December 16, 2025 | 9:58 AM

national-herald-case-relief-for-sonia-rahul-gandhi-ed-chargesheet-rejected

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ആശ്വാസം. ഇരുവര്‍ക്കും എതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനപ്രകാരമുള്ള കേസ് പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരമുള്ള ഇഡി കേസ് നിലനില്‍ക്കില്ലെന്നും ഡല്‍ഹി റോസ് അവന്യൂ കോടതി സ്പെഷ്യല്‍ ജഡ്ജ് വിശാല്‍ ഗോഘ്നെ വ്യക്തമാക്കി.

ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലല്ല കേസെന്നും കോടതി ചൂണ്ടിക്കാട്ടി.

 ഡല്‍ഹി പൊലിസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഈ കേസില്‍ നേരത്തേതന്നെ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

എന്താണ് നാഷനല്‍ ഹെറാള്‍ഡ് കേസ് 
2012ല്‍  ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ഒരു പ്രാദേശിക കോടതിയില്‍ ഫയല്‍ ചെയ്തിടത്തു നിന്നാണ് കേസ് ആരംഭിക്കുന്നത്.  1938ല്‍ ജവഹര്‍ലാല്‍ നെഹ്റുവും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും സ്ഥാപിച്ച അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുത്തതില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു കേസ്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ വിശ്വസ വഞ്ചനക്കുറ്റവും ആരോപിത്തിരുന്നു. 

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 2008-ല്‍ നാഷണല്‍ ഹെറാള്‍ഡ് അച്ചടി നിര്‍ത്തിവച്ചിരുന്നു. ആ സമയത്ത്, മാതൃ കമ്പനിക്ക് 90 കോടി രൂപയുടെ തിരിച്ചടയ്ക്കാത്ത കടമുണ്ടായിരുന്നു. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എ.ജെ.എല്ലിനെ സഹായിക്കുന്നതിനായി, കോണ്‍ഗ്രസ് പാര്‍ട്ടി 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 100 ഗഡുക്കളായി 90 കോടി രൂപ വായ്പ നല്‍കി.

എന്നാല്‍, കോണ്‍ഗ്രസിന്റെ അഭിപ്രായത്തില്‍, നാഷണല്‍ ഹെറാള്‍ഡിനോ എ.ജെഎല്ലിനോ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയില്ല, അതിനാല്‍ അത് ഇക്വിറ്റി ഷെയറുകളാക്കി മാറ്റി. പാര്‍ട്ടിക്ക് ഇക്വിറ്റി ഷെയറുകള്‍ സ്വന്തമാക്കാന്‍ കഴിയാത്തതിനാല്‍, 2010-ല്‍ സംയോജിപ്പിച്ച ലാഭേച്ഛയില്ലാത്ത കമ്പനിയായ യംഗ് ഇന്ത്യന് അവ അനുവദിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു.

കമ്പനിയില്‍ ഗാന്ധി കുടുംബത്തിന് 38 ശതമാനം ഓഹരികള്‍ വീതമുണ്ട്, ബാക്കി ഓഹരികള്‍ മോട്ടിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സാം പിട്രോഡ, സുമന്‍ ദുബെ എന്നിവരുടെ കൈവശമാണ്.

അങ്ങനെയാണ് യംഗ് ഇന്ത്യന്‍ എജെഎല്ലിന്റെ ഭൂരിപക്ഷ ഓഹരി ഉടമയായത്. രണ്ട് ഗാന്ധി നേതാക്കള്‍ അതിന്റെ ഡയറക്ടര്‍മാരുമായി.

 

In a major relief to Congress leaders Sonia Gandhi and Rahul Gandhi, a Delhi court has refused to take cognisance of the Enforcement Directorate’s chargesheet in the National Herald case. The court ruled that the money laundering case filed under the Prevention of Money Laundering Act (PMLA) is not maintainable.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  3 hours ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  4 hours ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  4 hours ago
No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  5 hours ago
No Image

നവംബർ ഇങ്ങെടുത്തു; ഇന്ത്യൻ ലോകകപ്പ് ഹീറോ വീണ്ടും തിളങ്ങുന്നു

Cricket
  •  5 hours ago
No Image

തെരഞ്ഞെടുപ്പില്‍ തോല്‍വി; ആത്മഹത്യയ്ക്ക് ശ്രമിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മരിച്ചു

Kerala
  •  5 hours ago
No Image

കളത്തിലിറങ്ങിയാൽ ചരിത്രം; ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  5 hours ago
No Image

ഒറ്റനിലപാട്, ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കും: മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

Kerala
  •  5 hours ago
No Image

'മലര്‍ന്നു കിടന്നു തുപ്പരുത് '; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏരിയ സെക്രട്ടറി കാലുവാരിയെന്ന കെ.സി രാജഗോപാലിന്റെ പ്രസ്താവനക്കെതിരെ മുന്‍ ജില്ലാ കമ്മിറ്റി അംഗം

Kerala
  •  6 hours ago
No Image

യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമാകും: ഖത്തറിൽ റോബോടാക്സിക്ക് തുടക്കം

qatar
  •  6 hours ago