യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമാകും: ഖത്തറിൽ റോബോടാക്സിക്ക് തുടക്കം
ദോഹ: ഖത്തറിൽ ആദ്യമായി റോബോടാക്സി (RoboTaxi) സർവിസ് ആരംഭിച്ചു. പ്രമുഖ ഗതാഗത സേവനദാതാക്കളായ മൊവാസലാത്ത് (കർവ) ആണ് ഈ സേവനം അവതരിപ്പിച്ചത്. ഖത്തർ ദേശീയ വിഷൻ 2030-ന് അനുസൃതമായി സുസ്ഥിരവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഗതാഗത പരിഹാരങ്ങൾ ഒരുക്കുന്നതിൽ ഇത് സുപ്രധാന പങ്കുവഹിക്കും.
സുരക്ഷിതം, കാര്യക്ഷമം
യാത്രക്കാരുടെ സുരക്ഷ, സുഖസൗകര്യങ്ങൾ, കാര്യക്ഷമത എന്നിവ വർധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിട്ടുള്ള റോബോടാക്സി സർവിസ്, ഓട്ടോണമസ് (സ്വയം ഓടിക്കുന്ന) ഗതാഗതത്തിന്റെ ഒരു പുതിയ യുഗത്തെയാണ് പ്രതിനിധീകരിക്കുന്നത്.
പുതിയ റോബോടാക്സികൾ അത്യാധുനിക സെൻസറുകളാൽ സമ്പന്നമാണ്. 11 ക്യാമറകൾ, 4 റഡാറുകൾ, 4 ലിഡാർ (LiDAR) സെൻസറുകൾ എന്നിവ ഈ വാഹനത്തിലുണ്ട്. ഈ സംയോജിത സംവിധാനം വാഹനത്തിന് ചുറ്റുമുള്ള 360-ഡിഗ്രി പരിസ്ഥിതിയെ മനസ്സിലാക്കാനും കൃത്യമായ നാവിഗേഷനും തത്സമയം വാഹനത്തിന്റെ മാര്‍ഗത്തിലെ തടസങ്ങള്‍ കണ്ടെത്താനും സഹായിക്കുന്നു. യാത്രക്കിടെ വാഹനത്തിന് എന്തെങ്കിലും തകരാറുണ്ടായാൽ, ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് തനിയെ നീങ്ങാൻ സഹായിക്കുന്ന ഒരു അധിക സുരക്ഷാ സംവിധാനം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡാറ്റ സുരക്ഷ ഉറപ്പാക്കി
റോബോടാക്സി സംവിധാനം ശേഖരിക്കുന്ന എല്ലാ ഡാറ്റകളും ഖത്തർ രാജ്യത്തിനുള്ളിൽ സുരക്ഷിതമായി സംഭരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ദേശീയ ഡാറ്റാ നിയമങ്ങളും സൈബർ സുരക്ഷാ ചട്ടങ്ങളും പൂർണ്ണമായി പാലിച്ചാണ് ഈ നടപടി. അന്താരാഷ്ട്രതലത്തിലെ മുൻനിര ഓട്ടോണമസ് സാങ്കേതികവിദ്യാ പങ്കാളികളുമായി സഹകരിച്ചാണ് ഈ സേവനം വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തിട്ടുള്ളത്.
Mowasalat, a leading transport provider in Qatar, has launched the country's first RoboTaxi service, marking a significant step towards smart and sustainable mobility solutions aligned with Qatar National Vision 2030. The autonomous service enhances passenger safety, comfort, and efficiency through advanced self-driving technology, equipped with 11 cameras, 4 radars, and 4 LiDAR sensors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."