വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി
ചെന്നൈ: വന്ദേഭാരത് എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ ആറ് കോച്ചുകളുടെ ചില്ലുകൾ തകർന്നു. ചെന്നൈ എഗ്മോറിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെ വിരുദാചലത്തിനും താലനൂരിനും ഇടയിൽ വെച്ച് കല്ലേറുണ്ടാവുകയായിരുന്നു.
സംഭവത്തിൽ 16-നും 18-നും ഇടയിൽ പ്രായമുള്ള നാല് ആൺകുട്ടികളെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടികൂടി. ഇവരെ ആർപിഎഫ് കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റി.
കല്ലേറിൽ ഒരു എക്സിക്യൂട്ടീവ് കോച്ചിന്റെയും അഞ്ച് എ.സി. ത്രീ ടയർ കോച്ചുകളുടെയും ചില്ലുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഭാഗ്യവശാൽ, യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. സംഭവത്തിന് ശേഷം തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി ട്രെയിനിൽ പരിശോധന നടത്തി.
The Chennai Egmore-Tirunelveli Vande Bharat Express was targeted by stone pelters between Virudachalam and Talanur, damaging six coaches. The train, which was headed to Tirunelveli, had its glass windows shattered, but fortunately, no passengers were injured
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."