HOME
DETAILS
MAL
മുഴക്കുന്ന് അക്രമം; പ്രതികളെ പിടികൂടണം
backup
September 09 2016 | 20:09 PM
കണ്ണൂര്‍: മുഴക്കുന്നില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് രമേശന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.
കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചതിന്റെ പേരില്‍ സി.പി.എമ്മിന്റെ ഭാഗത്തു നിന്ന് നിരന്തര പീഡനങ്ങളാണ് രമേശനും കുടുംബത്തിനും നേരെയുണ്ടാകുന്നത്.
കണ്ണൂര്‍ സംഘര്‍ഷത്തിന്റെ പിടിയിലമരാന്‍ പ്രധാന കാരണം പൊലിസിന്റെ നിഷ്ക്രിയത്വമാണ്. പൊലിസിനെ നിഷ്ക്രിയമാക്കുന്നതില്‍ പ്രധാന പങ്ക് ഭരണകക്ഷിക്കുമുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."