HOME
DETAILS

In Depth Story: പെട്ടെന്ന് ജനങ്ങളുടെ വിശ്വാസ്യത പിടിച്ചു പറ്റി, രാജ്യത്തെ താങ്ങാവുന്ന നിരക്കുള്ള വിമാനമായി; ആ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് വീഴ്ചകള്‍ സംഭവിച്ചതെങ്ങനെ?

  
കെ. ഷബാസ് ഹാരിസ്
December 17, 2025 | 7:12 AM

aviation indigo flight cancellations dgca pilot duty rules crisis

2005ലാണ് രാഹുല്‍ ഭാട്ടിയയും, രാകേഷ് ഗംഗുവാലും ചേര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സ്ഥാപിക്കുന്നത്. 2006 ആഗസ്റ്റ് നാല് തൊട്ട് വിമാനം അതിന്റെ സര്‍വീസ് ആരംഭിച്ചു. എയര്‍ബസ് A320 വിമാനങ്ങള്‍ വാടകയ്‌ക്കെടുത്തായിരുന്നു വിമാന കമ്പനി അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മറ്റനേകം സ്വകാര്യ വിമാന കമ്പനികള്‍ ജനങ്ങളുടെ വിശ്വാസ്യത പിടിച്ചു പറ്റി വലിയ ലാഭങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന സമയം ഇന്‍ഡിഗോ പോലെ താരതമ്യേനെ ചെറിയ വിമാന കമ്പനി ഈ വ്യവസായത്തില്‍ എത്ര കാലം പിടിച്ചു നില്‍ക്കുമെന്ന് പലരും ആശങ്കപ്പെട്ടിരുന്നു. ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിയെ മനസ്സിലാക്കി കുറഞ്ഞ പൈസയില്‍ അതിന് അനുസരിച്ചുള്ള സൗകര്യങ്ങള്‍ നല്‍കുന്ന രീതിയാണ് പൊതുവെ ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ അവിടേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കടന്ന് വരുന്നതും, കുറഞ്ഞ കാലത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാന കമ്പനികളില്‍ ഒന്നായി മാറുന്നതും.

ഇന്‍ഡിഗോയുടെ വളര്‍ച്ച:
നേരത്തെ സൂചിപ്പിച്ച പോലെ ഇന്‍ഡിഗോ പ്രവര്‍ത്തനം ആരംഭിക്കുന്ന സമയം ഇന്ത്യയില്‍ നിലനിന്ന സ്വകാര്യ വിമാന കമ്പനികള്‍ മുഴുവനും വലിയ കോര്‍പ്പറേറ്റ് മുതലാളിമാരുടേതായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും തങ്ങളുടെ കീഴിലാക്കാന്‍ ശേഷിയുള്ള ഈ കമ്പനികള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അഥവാ ഡി. ജി. സി. എയുടെ നിര്‍ദ്ദേശങ്ങളില്‍ പലതും പാലിക്കാറുമില്ല. മാത്രമല്ല, വിമാനങ്ങളില്‍ പലതും കൃത്യ സമയങ്ങളില്‍ സര്‍വീസ് നടത്താതിരിക്കുന്നതും, വിമാനം റദ്ദാവുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയായിരുന്നു. അങ്ങനെയൊരു ഇടത്തെക്കാണ് ചെറിയ രീതിയില്‍ ഇന്‍ഡിഗോ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്‍ഡിഗോ ശ്രദ്ധ കേന്ദ്രീകരിച്ചത് സമയത്തിലായിരുന്നു. കൃത്യ സമയത്ത് പറക്കുകയും, ഇറങ്ങുകയും ചെയ്യുന്ന ഇന്ത്യന്‍ വിമാനം! ചെറിയ നിരയ്ക്കില്‍ സൗകര്യമുള്ള യാത്രയും ഇന്‍ഡിഗോ ജനങ്ങള്‍ക്ക് നല്‍കി. ഇത് തുടര്‍ന്ന് പോകാന്‍ സാധിച്ചപ്പോള്‍ ഇന്‍ഡിഗോ വേഗത്തില്‍ തന്നെ അതിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ആഭ്യന്തര സര്‍വീസുകള്‍ക്ക് പുറമെ അന്താരാഷ്ട്ര സര്‍വീസുകളും ആരംഭിച്ചു. നിലവില്‍ 138 സ്ഥലങ്ങളിലേക്കായി 2,100 സര്‍വീസുകള്‍ നടത്തുന്ന ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളില്‍ ഒന്നാണ് ഇന്‍ഡിഗോ. എയര്‍ബസ് A320, ATR 72 ടര്‍ബോപ്രോപ്‌സ്, ബോയിങ്ങ് 777, ബോയിങ്ങ് 787 എന്നീ വിമാനങ്ങളാണ് നിലവില്‍ ഇന്‍ഡിഗോ സര്‍വീസിനായി ഉപയോഗിച്ച് വരുന്നത്.

ഡിജിസിഎ കൊണ്ട് വന്ന പുതിയ നിയന്ത്രണങ്ങള്‍:
എല്ലാ രാജ്യത്തും പൈലറ്റുമാരുടെ ജോലി സമയവും, അവരുടെ ജോലിയുടെ രീതികളും വളരെ ഗൗരവത്തോടെ തന്നെ നോക്കി കാണുകയും, നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഇന്ത്യയില്‍ പലപ്പോഴും അത് കടലാസിലാണെന്ന് മാത്രം. വിമാന കമ്പനികളില്‍ പലരും കുറഞ്ഞ പൈലറ്റുമാരെ ജോലിക്ക് നിര്‍ത്തി കൂടുതല്‍ സര്‍വീസ് നടത്തുന്ന രീതി ഇന്ത്യയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതിനെ ചൊല്ലി പലപ്പോഴും പൈലറ്റുമാര്‍ സമരം ചെയ്ത സന്ദര്‍ഭങ്ങള്‍ പോലും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ വിമാന കമ്പനികള്‍ ചെയ്തു വരുന്ന ഈ അനീതിയോട് പലപ്പോഴും കാര്യമായ നടപടികളൊന്നും സ്വീകരിക്കാറില്ല. ഇത്തരത്തിലുള്ള നയങ്ങള്‍ വിമാന കമ്പനികള്‍ സ്വീകരിച്ചത് കൊണ്ട് മാത്രം വലിയ വിമാന അപകടങ്ങള്‍ പോലും നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്.

ഓവര്‍ ടൈം ജോലിയിലെ സമ്മര്‍ദ്ദം കാരണം ലാന്‍ഡിങ്ങിനിടയില്‍ വല്ല അപകടവും വന്നാല്‍ ഗോ എറൗണ്ടിന് (ലാന്‍ഡിങ്ങിനുള്ള ശ്രമം ഉപേക്ഷിച്ച് ഒരിക്കല്‍ കൂടി പറന്ന് പൊങ്ങി വീണ്ടും ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന രീതി) ശ്രമിക്കാതെ ലാന്‍ഡിങ്ങ് അപ്രോച്ച് തുടരുകയും, അത് അപകടത്തില്‍ എത്തിക്കുകയും ചെയ്ത സന്ദര്‍ഭം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. അത് പോലെ തന്നെ പ്രതികൂല കാലാവസ്ഥയുടെ സമയത്തിലും മറ്റൊരു വിമാനത്താവളം ലാന്‍ഡിങ്ങിന് തെരഞ്ഞെടുക്കാതെ അതേ വിമാനത്താവളത്തില്‍ തന്നെ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് അപകടങ്ങള്‍ വിളിച്ചു വരുത്തിയ സംഭവങ്ങളും ഇന്ത്യയില്‍ സംഭവിച്ചിട്ടുണ്ട്. അധിക സ്വകാര്യ വിമാന കമ്പനികള്‍ക്കും പൈലറ്റുമാര്‍ കുറവായത് കൊണ്ട് തന്നെ ഇറങ്ങേണ്ട വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാതിരുന്നാല്‍ ശേഷമുള്ള സര്‍വീസുകളെ അത് വൈകിപ്പിക്കും എന്ന ബോധ്യവും, ആ ബോധ്യത്തില്‍ നിന്നുള്ള സമ്മര്‍ദ്ദവുമാണ് പ്രതികൂല കാലാവസ്ഥയില്‍ പോലും വിമാനം ഇറങ്ങേണ്ടുന്ന വിമാനത്താവളത്തില്‍ തന്നെ അപകടം നിറഞ്ഞ രീതിയില്‍ ഇറക്കാന്‍ പൈലറ്റുമാര്‍ നിര്‍ബന്ധിതരാവുന്നത്. ഒപ്പം പല വിമാനങ്ങളും പെട്ടെന്ന് പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ അടിയന്തരമായി വിമാനം ഇറക്കാന്‍ തെരഞ്ഞെടുക്കുന്നത് തങ്ങളുടെ ഗ്രൗണ്ട് സ്റ്റാഫ് ലഭ്യമായിട്ടുള്ള വിമാനത്താവളങ്ങളെയാണ്. അഥവാ, പെട്ടെന്ന് പ്രശ്‌നം സംഭവിച്ചാല്‍ അടുത്തുള്ള വിമാനത്താവളത്തില്‍ ആ വിമാന കമ്പനിയുടെ ഗ്രൗണ്ട് സ്റ്റാഫ് ഇല്ലെങ്കില്‍ ഗ്രൗണ്ട് സ്റ്റാഫുള്ള വിമാനത്താവളം കണ്ടെത്തി അവിടെ ഇറക്കാന്‍ പൈലറ്റുമാര്‍ നിര്‍ബന്ധിതരാവുന്നു. ഇതും കമ്പനിയുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ കൊണ്ടാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും ഇതിനെതിരെ അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ അല്ലാതെ ഡി. ജി. സി. എ ഇടപെടാറില്ല. എന്നാല്‍ 2025ല്‍ പൈലറ്റുമാരുടെ ആഴ്ചയിലെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറായി ഉയര്‍ത്തുകയുണ്ടായി. ഇത് നടപ്പിലാക്കിയപ്പോള്‍ കുറഞ്ഞ പൈലറ്റുമാരെ വെച്ച് കൊണ്ട് കൃത്യമായ ഷെഡ്യൂളില്‍ പറന്ന് കൊണ്ടിരുന്ന ഇന്‍ഡിഗോയുടെ ഷെഡ്യൂളിന്റെ താളം തെറ്റുകയും, അത് മുന്നറിയിപ്പ് കൂടാതെയുള്ള വിമാനങ്ങളുടെ റദ്ദാക്കലിലേക്കും, വൈകലിലേക്കും ചെന്നെത്തുകയും ചെയ്തു.

ഇന്‍ഡിഗോ നേരിട്ട പ്രതിസന്ധി:
ഈ കഴിഞ്ഞ ഡിസംബര്‍ ഒന്നിനും ഒമ്പതിനുമിടയില്‍ ഏതാണ്ട് 4,290 ആഭ്യന്തര സര്‍വീസുകളും, 64 അന്താരാഷ്ട്ര സര്‍വീസുകളുമാണ് മുന്നറിയിപ്പില്ലാതെ ഇന്‍ഡിഗോ റദ്ദാക്കിയത്. ഒപ്പം അനവധി വിമാനങ്ങള്‍ വൈകുകയും ചെയ്തു. വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ ഈ സംഭവത്തില്‍ കോടതിക്ക് വരെ ഇടപെടേണ്ടി വന്നു. കോടതി കേന്ദ്ര സര്‍ക്കാരിനെ കാര്യത്തില്‍ കൃത്യമായി ഇടപെടാത്തതിന്റെ പേരില്‍ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. അതേ സമയം, പൈലറ്റുമാരുടെ ജോലി സമയത്തില്‍ കൊണ്ട് വന്നിട്ടുള്ള ഭേദഗതി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടിയാണ് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ വിമാന കമ്പനിയുടെ ചയര്‍മാനായിട്ടുള്ള വിക്രം സിംഗ് മെഹ്ത്ത ഈ ആരോപണത്തെ നിരാകരിച്ചു. നിലവില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രശ്‌നങ്ങള്‍ ഉണ്ടായതെങ്ങനെ എന്ന് പഠിക്കുന്നതിന് വേണ്ടി മുതിര്‍ന്ന വ്യോമയാന ഉപദേഷ്ടാവായ കാപ്റ്റന്‍ ജോണ്‍ ഇല്‍സണിനെ നിയോഗിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജനുവരിയില്‍ വിമാനം റദ്ദായത് കാരണം യാത്ര നഷ്ടപ്പെട്ടവര്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി കഴിഞ്ഞു.
സംഭവത്തിന് ശേഷം ഡിജിസിഎ നാല് ഫ്‌ലൈറ്റ് ഓപ്പറേഷന്‍ ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്‍ഡിഗോയുടെ സി.ഇ.ഒ പീറ്റര്‍ എല്‍ബേസും, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ഇസിദ്രോ പെര്‍ക്കുറസും ഡിജിസിഎയുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാവുകയും ചെയ്തു. ഏതായാലും ഡിസംബര്‍ ഒമ്പതോട് കൂടി പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് വിമാനം പഴയെ നിലക്ക് സര്‍വീസ് നടത്താന്‍ ഇന്‍ഡിഗോക്ക് സാധിച്ചിട്ടുണ്ട്.

IndiGo, which earned public trust through punctual operations and low-cost travel, rose rapidly to become India’s largest airline after its launch in 2006. However, the airline faced a major operational crisis in December 2025 after new DGCA regulations increased mandatory pilot rest hours, exposing crew shortages and weak scheduling practices. This led to the sudden cancellation of thousands of domestic and international flights, triggering passenger protests, court intervention, and regulatory scrutiny. IndiGo has since restored normal operations and announced compensation for affected passengers while reviewing its internal systems.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  7 hours ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  7 hours ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  8 hours ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  8 hours ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  8 hours ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  9 hours ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  9 hours ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  9 hours ago
No Image

പോറ്റിയെ കേറ്റിയെ' വിവാദം: പാരഡി ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സി.പി.എം

Kerala
  •  10 hours ago