കണ്ണൂരില്‍ ഇന്ന് പുലിയിറങ്ങും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓണോത്സവത്തിന് ഇന്നുതുടക്കം
കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണോത്സവത്തിന് ഇന്ന് തുടക്കമാവും. ഓണാഘോഷം നാളെ വൈകിട്ട് ആറിന് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. ഇന്നു വൈകിട്ട് നാലിന് പ്രഭാത് ജങ്ഷനില്‍ നിന്ന് പുലികളി ആരംഭിക്കും. കണ്ണൂര്‍ നഗരത്തിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന പൂക്കളമത്സരവും രാവിലെ 10ന് നടക്കും. നാളെ വൈകിട്ട് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടിയ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം അവതരിപ്പിക്കുന്ന തിമിലയിടച്ചില്‍, സിനിമാതാരം മേഘ്‌ന വിന്‍സെന്റ് അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ് അരങ്ങേറും. 12ന് പ്രശസ്ത ഛായാഗ്രാഹകന്‍ രൂപ കിരണ്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, എരഞ്ഞോളി മൂസ, സജിലി സലിം തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഇശല്‍ സന്ധ്യ, റബ്ബ ഇവന്റ് അവതരിപ്പിക്കുന്ന ഒപ്പന എന്നിവ ഉണ്ടായിരിക്കും. സമാപന ദിവസമായ 18ന് വൈകുന്നേരം ആറിന് സാംസ്‌കാരിക സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കലക്ടര്‍ മിര്‍ മുഹമ്മദലി, അസി.കലക്ടര്‍ ജെറോമിക് ജോര്‍ജ്, വെളേളാറ രാജന്‍, സജി വര്‍ഗിസ്, പി.കെ ബൈജു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."