ശാസ്ത്രം പഠിക്കാം നവീകരിച്ച കണ്ണൂര്‍ സയന്‍സ്പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു
കണ്ണൂര്‍: 29 ലക്ഷം രൂപ ചിലവില്‍ നവീകരിച്ച സയന്‍സ് പാര്‍ക്ക് ശാസ്ത്ര സ്നേഹികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ഫണ്ടോടെയാണ് സയന്‍സ് പാര്‍ക്കിലെ പ്രദര്‍ശന സംവിധാനം നവീകരിച്ചത്. ഐ.എസ്.ആര്.ഒയുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും വിശദമാക്കുന്ന 20 മിനുട്ട് ദൈര്‍ഘ്യമുള്ള ലൈറ്റ് ആന്റ് സൗണ്ട് ഷോയാണ് പ്രധാന ആകര്‍ഷണം. 30 പേര്‍ക്ക് ഇരിക്കാവുന്ന പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്.
പാര്‍ക്കില്‍ പുതുതായി ഭീമന് ഉത്തോലകം, ആര്‍ക്കിമിഡീസ് സ്ക്രൂ എന്നീ ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഊര്‍ജ പന്ത്, ടൈം എറൗണ്ട് ദ ഗ്ലോബ് തുടങ്ങി ശാസ്ത്ര സാങ്കേതിക വിജ്ഞാനം പകര്‍ന്നു നല്കുന്ന 20ഓളം പ്രദര്‍ശന വസ്തുക്കളും ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 15 രൂപയുമാണ് പ്രവേശന ഫീസ്. നവീകരിച്ച സയന്‍സ് പാര്‍ക്കിലെ പ്രദര്‍ശന ഉപകരണങ്ങള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി ജയബാലന്‍, വി.കെ സുരേഷ്ബാബു, ടി.ടി റംല, കെ ശോഭ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."