HOME
DETAILS

ലോകത്തിലെ ഉന്നതരുമായി അടുത്ത ബന്ധം, ലൈംഗിക അതിക്രമ കേസിൽ പിടിക്കപ്പെട്ടതിന് ശേഷം യു എസ്സ് ജയിലിൽ വെച്ച് ദുരൂഹ മരണം: ആരാണ് ജെഫ്രി എപ്സ്റ്റൈൻ?

  
കെ. ഷബാസ് ഹാരിസ്
December 21, 2025 | 8:39 AM

jeffrey epstein born in brooklyn new york

1953 ജനുവരി 20ന് അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിൻ നഗരത്തിലാണ് ജെഫ്രി എപ്സ്റ്റൈൻ ജനിക്കുന്നത്. ജൂത ദമ്പതികളായ പോളാ എപ്സ്റ്റൈനിന്റെയും, സയ്മർ എപ്സ്റ്റൈനിന്റെയും രണ്ട് മക്കളിൽ മൂത്ത മകനായി കൊണ്ടാണ് ജെഫ്രിയുടെ ജനനം. പിതാവ് ന്യൂയോർക്ക് സിറ്റി പാർക്സ് ഡിപ്പാർട്ട്മെന്റിലെ പൂന്തോട്ടക്കാരനായിരുന്നു, മാതാവ് വീട്ടമ്മയും. കുട്ടിയായ ജെഫ്രി എപ്സ്റ്റൈൻ കണക്കിലും, സംഗീതത്തിലും വലിയ താത്പര്യം കാണിച്ചിരുന്നുവത്രെ. പഠന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്ന ജെഫ്രി ഗ്രേവ്സെന്റിലെ ലഫായത്തെ ഹൈ സ്കൂൾ, കൂപ്പർ യൂണിയൻ, കൗറന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം നേടുന്നത്. ഇതിൽ ന്യൂയോർക്ക് സർവ്വകലാശാലയുടെ കീഴിൽ വരുന്ന കൗറന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജെഫ്രി പഠനം പൂർത്തീകരിക്കുന്നില്ല.

അധ്യാപനത്തിൽ നിന്ന് ഫൈനാൻസ് കൺസൾട്ടന്റിലേക്ക്:

വിദ്യാഭ്യാസം പൂർത്തീകരിച്ചില്ലെങ്കിലും മൻഹാറ്റൻ നഗരത്തിലെ ഡാൾറ്റൻ സ്കൂളിൽ എപ്സ്റ്റൈൻ അധ്യാപകനായി ജോലി ചെയ്യുന്നുണ്ട്. ഭൗതികശാസ്ത്രവും, കണക്കുമായിരുന്നു ജെഫ്രി എപ്സ്റ്റൈൻ അവിടെ പഠിപ്പിച്ചിരുന്നത്. നഗരത്തിലെ പ്രമുഖരുടെ മക്കൾ പഠിച്ചിരുന്ന ആ വിദ്യാലയത്തിൽ എന്നാൽ ജെഫ്രി അത്ര നല്ല പ്രകടനമല്ല കാഴ്ച വെച്ചത്. ഹൈ സ്കൂൾ വിദ്യാർത്ഥികളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കുകയും, വിദ്യാർത്ഥിനികളോട് അടുത്തിടപഴുകി പെരുമാറുകയും ചെയ്തിരുന്ന ജെഫ്രി എപ്സ്റ്റൈൻ എന്ന അധ്യാപകനെ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ പിന്നീട് ഓർക്കുന്നുണ്ട്. അധ്യാപനത്തിൽ പരാജയപ്പെട്ട ജെഫ്രിയെ 1976ൽ സ്കൂൾ പുറത്താക്കുന്നു. സ്കൂളിൽ നിന്ന് പുറത്തായ ജെഫ്രി പിന്നീട് തൊഴിൽ നേടുന്നത് ബേർ സ്റ്റിയേർൻസ് എന്ന നിക്ഷേപ കമ്പനിയിലാണ്. 1981ൽ അവിടെ നിന്നിറങ്ങിയ ജെഫ്രി പിന്നീട് സ്വന്തം നിലയ്ക്ക് ഫൈനാൻസ് കൺസൽട്ടന്റായി ജോലി തുടർന്നു.

ദുരൂഹ വളർച്ച:

അവിടെ നിന്നങ്ങോട്ട് ജെഫ്രിയുടെ വളർച്ച അതി വേഗത്തിലായിരുന്നു. അമേരിക്കയിലെ പണക്കാരുടെ മോഷ്ടിക്കപ്പെട്ട പണം കണ്ടെത്തി തിരിച്ചു നൽകുന്ന 'ബൗണ്ടി ഹന്റർ' എന്നായിരുന്നു ആ കാലങ്ങളിൽ ജെഫ്രി സ്വന്തത്തെ വിശേഷിപ്പിച്ചത്. ഇതിലൂടെ വലിയ ബന്ധങ്ങൾ ഉണ്ടാക്കാനും, പെട്ടെന്ന് തന്നെ പണക്കാരനാവാനും ജെഫ്രിക്ക്‌ സാധിച്ചു. അത്‌ വരെ സ്വതന്ത്രമായ രീതിയിൽ മുന്നോട്ട് കൊണ്ട് പോയ തൊഴിൽ 1988ൽ ജെ. എപ്സ്റ്റൈൻ & കമ്പനി എന്ന പേരിൽ ഒരു ഫൈനാൻസ് കൺസൽട്ടന്റ് കമ്പനി ആരംഭിച്ച് വ്യവസ്ഥാപിതമാക്കി. ഈ സമയങ്ങളിലാണ് ജെഫ്രി ലൈംഗിക കുറ്റ കൃത്യങ്ങളിലേക്ക് പ്രവേശിക്കുന്നതും.

ജെഫ്രിയുടെ സ്വകാര്യ ലോകത്തെ ലൈംഗിക കുറ്റ കൃത്യങ്ങൾ:

തൊണ്ണൂറുകൾ ആവുമ്പോഴേക്കും ഒരുപാട് സ്വത്തുക്കളുടെ ഉടമയായി തീർന്നിരുന്നു ജെഫ്രി. ലിറ്റിൽ സെന്റ് ജെയിംസ് പോലെയുള്ള ദ്വീപുകളും, അനവധി റിസോർട്ടുകളും മറ്റു സ്വത്തുക്കളും അമേരിക്കയിലും, മെക്സികോയിലുമൊക്കെയായി ജെഫ്രി സ്വന്തമാക്കി കഴിഞ്ഞിരുന്നു. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പ്രമുഖരായിട്ടുള്ള തന്റെ സുഹൃത്തുക്കൾക്ക് പ്രായ പൂർത്തിയാവാത്ത പെൺകുട്ടികളെ എത്തിച്ചു കൊടുക്കുന്ന പതിവും ജെഫ്രിക്ക്‌ ഉണ്ടായിരുന്നു. ഇങ്ങനെ ഉന്നതരുമായി സ്ഥാപിച്ച രഹസ്യ ബന്ധത്തിലൂടെ ജെഫ്രി രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനായി പലപ്പോഴും പ്രമുഖർക്കിടയിൽ ഒരു പാലമായി വർത്തിച്ചു.  പലരും തങ്ങളുടെ സ്വകാര്യ താത്പര്യങ്ങൾ നടപ്പിലാക്കുന്നതിന് ജെഫ്രിയെ സമീപിച്ചും തുടങ്ങി. സ്ത്രീകളെ ഉപയോഗിച്ച്, അതിൽ തന്നെ പ്രായ പൂർത്തിയാവാത്ത പെൺകുട്ടികളെ കാഴ്ച വെച്ച് കൊണ്ട് അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളിൽ പോലും ജെഫ്രി രഹസ്യമായ ഇടനിലക്കാരനായി തുടർന്നു. ജെഫ്രിയുടെ സന്ദർശകരിൽ വിവിധ രാജ്യങ്ങളുടെ ഭരണാധികാരികൾ തൊട്ട് സാമൂഹിക, സാംസ്കാരിക നേതാക്കൾ വരെയുണ്ടായിരുന്നു. മനുഷ്യക്കടത്തിലൂടെയുള്ള ഈ ലൈംഗിക അതിക്രമം ജെഫ്രി ഒറ്റയ്ക്ക് നടപ്പിലാക്കിയ ഒന്നായിരുന്നില്ല. മുൻ ബ്രിട്ടീഷ് സാമൂഹിക പ്രവർത്തകയും ജെഫ്രിയുടെ കാമുകിയുമായ ഗിസ്ലൈൻ മാക്സവൽ, ഫ്രഞ്ച് മോഡലിങ്ങ് ഏജന്റായിട്ടുള്ള യാങ് ലൂക്ക് ബ്രൂണൽ, ജെഫ്രിയുടെ സഹ പ്രവർത്തക സാറ കെൻസിങ്ങ്ട്ടൻ, നാദിയ മാർക്കിൻക്കോവ എന്നിവർ ചേർന്നായിരുന്നു ഈ കുറ്റ കൃത്യം നടപ്പിലാക്കിയിരുന്നത്.

വരുന്ന അതിഥികൾക്ക് തന്റെ റിസോർട്ടിൽ തന്നെ ലൈംഗിക കുറ്റ കൃത്യത്തിനുള്ള സൗകര്യം ചെയ്തു നൽകിയ ജെഫ്രി എപ്സ്റ്റൈൻ അതിന്റെ വീഡിയോ രഹസ്യമായി ഷൂട്ട് ചെയ്തിരുന്നു. പിന്നീട് ഈ വീഡിയോ വെച്ച് ജെഫ്രി പ്രമുഖരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായി പറയപ്പെടുന്നു. ഒപ്പം ജെഫ്രി തന്റെ പ്രൈവറ്റ് ജെറ്റിൽ പറന്നിരുന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ പേര് വിവരങ്ങൾ അടങ്ങുന്ന ലോഗ് ബുക്കും സൂക്ഷിച്ചിരുന്നു. ഇതിന് പുറമെ ജെഫ്രി പല പ്രമുഖരുടെ പേര് പരാമർശിച്ച് കൊണ്ട് പലപ്പോഴായി പലർക്കും പല ഇമയിൽ സന്ദേശങ്ങളും അയച്ചിട്ടുണ്ട്.

അറസ്റ്റും ദുരൂഹ മരണവും:

2005ലാണ് അമേരിക്കയിലെ പാം ബീച്ചിൽ വെച്ച് പതിനാൽ വയസ്സുള്ള തന്റെ വളർത്ത് പുത്രിയെ ജെഫെന്ന ഒരാൾ പീഡിപ്പിച്ചു എന്ന പരാതിയുമായി ഒരു സ്ത്രീ മുന്നോട്ട് വരുന്നത്. എഫ് ബി ഐ അന്വേഷിച്ച കേസിൽ ഇരകളുടെ എണ്ണം നാൽപ്പതിലെത്തി. എന്നാൽ 2008ൽ പൂർത്തിയായ കേസിൽ ആകെ ചെറിയ രണ്ട് കുറ്റ കൃത്യങ്ങളുടെ പേരിൽ മാത്രമേ ജെഫ്രി ശിക്ഷിക്കപ്പെട്ടുള്ളൂ. അതും 13 മാസം. അതിൽ തന്നെ ആഴ്ചയിൽ 6 ദിവസം പാം ബീച്ചിലെ ജെഫ്രിയുടെ ഓഫീസ് സന്ദർശിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തു.
2018ൽ മിയാമി ഹെറാൽഡിലെ ഒരു മാധ്യമ പ്രവർത്തകൻ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ജെഫ്രിയുടെ പീഡനത്തിന് ഇരയായ 80 ആളുകളുടെ അനുഭവങ്ങൾ പുറത്ത് വന്നു. അങ്ങനെ പുതിയ ക്രിമിനൽ കേസ് ജെഫ്രിയുടെ പേരിൽ ചാർജ് ചെയ്യപ്പെട്ടു. 2019 ജൂലൈയിൽ ന്യൂ ജഴ്സിയിലെ ടെറ്റർബോറോ വിമാനത്താവളത്തിൽ വെച്ച് ജെഫ്രി അറസ്റ്റ് ചെയ്യപ്പെട്ടു. മൻഹാറ്റൻ ജയിലിലാണ് ജെഫ്രിയെ പാർപ്പിച്ചിരുന്നത്. 2019 ആഗസ്റ്റ്‌ 10നാണ് സെല്ലിൽ തൂങ്ങിയ നിലയിൽ മരണപ്പെട്ട ജെഫ്രിയെ ജയിൽ അധികൃതർ കാണുന്നത്.

ജെഫ്രിയുടെ മരണം കൊലപാതകമാണെന്ന് പലരും വാദിച്ചു. അതിന് വ്യക്തമായ കാരണങ്ങളുമുണ്ടായിരുന്നു. ജെഫ്രി മരണപ്പെടുന്നതിന്റെ തലേ ദിവസം അദ്ദേഹത്തിന്റെ സെല്ലിലുണ്ടായിരുന്ന തടവുകാരനെ അധികൃതർ മറ്റൊരു സെല്ലിലേക്ക് മാറ്റി. അധികൃതർ നിർബന്ധമായും ചെയ്തിരക്കേണ്ട റൗണ്ട്സ് അന്ന് ചെയ്തിരുന്നില്ല. മാത്രമല്ല സി സി ടി വി കാമറകൾ ഓഫ് ചെയ്യപ്പെടുകയും ചെയ്തു. ഈ കാരണങ്ങൾ കൊണ്ട് തന്നെ പലരും ജെഫ്രിയുടെ മരണം കൊലപാതകമാണെന്ന് വിശ്വസിച്ചു. ജയിലിൽ വെച്ചോ, നിയമ സംവിധാനങ്ങളുടെ മുന്നിലോ താൻ സഹായം നൽകിയ, തന്റെ ലൈംഗിക അതിക്രമ കുറ്റ കൃത്യത്തിൽ പങ്കാളിയായ ഏതെങ്കിലും പ്രമുഖരുടെ പേര് ജെഫ്രി പുറത്ത് പറയുമെന്ന ഭയത്തിൽ ഏതെങ്കിലും പ്രമുഖർ വധിച്ചതാവാം എന്നാണ് ചിലരുടെ വാദം, ഏതെങ്കിലും രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ആസൂത്രിതമായി നടപ്പിലാക്കിയ പദ്ധതിയാണ് ജെഫ്രിയുടെ മരണമെന്നും ചിലർ പറഞ്ഞു വെക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഔദ്യോഗികമായി ജെഫ്രിയുടെ മരണം ആത്മഹത്യയാണെന്ന് സ്ഥിതീകരിച്ചിരിക്കുകയാണ് യു എസ്സിലെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ്.

ട്രമ്പ് പുറത്ത് വിട്ട എപ്സ്റ്റൈൻ ഫയലും, വലയിൽ കുടുങ്ങിയ പ്രമുഖരും:

2024ലെ യു എസ് തെരഞ്ഞെടുപ്പിൽ ജെഫ്രി എപ്സ്റ്റൈനിന്റെ മരണവും, അയാളുടെ ബന്ധങ്ങൾ വെളിപ്പെടുത്തുന്ന രേഖകളും പുറത്ത് വിടണമെന്നുള്ള ആവശ്യം വലിയ നിലയിൽ ഉയർന്നു. ട്രമ്പ് തെരഞ്ഞെടുപ്പ് സമയത്തെ ഒരു ആയുധമെന്നോണം എപ്സ്റ്റൈൻ ഫയലിനെ ഉപയോഗിക്കുകയും, അത്‌ പുറത്ത് വിടുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പലപ്പോഴും ഈ ഫയൽ പരസ്യമാക്കുന്നതിൽ ട്രമ്പ് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

2025 നവംബറിൽ ട്രമ്പ് എപ്സ്റ്റൈൻ ഫയൽ പുറത്ത് വിടാനുള്ള 'എപ്സ്റ്റൈൻ ഫയൽസ് ട്രാൻസ്പറൻസി ആക്റ്റി'ന് ഒപ്പ് വെച്ചു. ഇതോട് കൂടി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഫയൽ പുറത്ത് വിട്ടു. എന്നാൽ പുറത്ത് വിട്ട ഫയലുകളിൽ കുറേ ഭാഗങ്ങൾ എടുത്ത് കളഞ്ഞിരുന്നു. ഇരകളുടെ സ്വത്വം വെളിപ്പെടാതിരിക്കാനും, പോണോഗ്രാഫി കണ്ടന്റുകൾ അടങ്ങിയത് കൊണ്ടുമാണ് ചില വിവരങ്ങൾ പുറത്ത് വിടാത്തതെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ വാദം. എന്നാൽ, വിവരങ്ങൾ പുറത്ത് വിടാത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിമർശകർ ചൂണ്ടി കാട്ടുന്നത്.
ജെഫ്രി എപ്സ്റ്റൈനിന്റെ ഫ്ലൈറ്റ് ലോഗ് ബുക്ക്‌, അഡ്രസ്സ് ബുക്ക്‌, ഡെമോക്രാറ്റിക്ക് പാർട്ടിയിലെ അംഗങ്ങൾ കണ്ടെത്തി പുറത്ത് വിട്ട ജെഫ്രിയുടെ ഇമെയിൽ സന്ദേശങ്ങൾ, സാക്ഷി മൊഴികൾ, ഇരകളുടെ മൊഴികൾ തുടങ്ങിയതിനെ അടിസ്ഥാനമാക്കി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധമുണ്ട് എന്ന് തെളിയിക്കപ്പെട്ട പ്രമുഖർ ഇവരൊക്കെയാണ്:

ഡോണൾഡ് ട്രമ്പ്, മുൻ അമേരിക്കൻ പ്രസിഡന്റ് ബില്ല് ക്ലിന്റൻ, ബ്രിട്ടീഷ് രാജ കുടുംബത്തിലെ അംഗം പ്രിൻസ് ആൻഡ്രൂ, ഇസ്രായേൽ മുൻ പ്രധാന മന്ത്രി എഹുദ് ബറാക്ക്, മരണപ്പെട്ട മുൻ യു എസ് ഗവർണർ ബില്ല് റിച്ചാർഡ്സൺ, മുൻ യു എസ് സനറ്റർ ജോർജ്ജ് മിച്ചൽ, എൽ ബ്രാണ്ട്സിന്റെ ഉടമ ലെസ് വെക്സനർ, അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ് ഉടമ ലിയോൺ ബ്ലാക്ക്, ഹെഡ്ജ് ഫണ്ട് മാനേജർ ഗ്ലെൻ ഡുബിൻ, അഭിഭാഷകൻ അലൻ ഡേർഷോവിട്സ്, മരണപ്പെട്ട ശാസ്ത്രജ്ഞൻ മാർവിൻ മിൻസ്കി, ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ്സ്, സംഗീതജ്ഞൻ മൈക്കൽ ജാക്സൻ, എഴുത്തുകാരൻ നോം ചോംസ്‌കി തുടങ്ങി പല പ്രമുഖരുടെയും പേര് വിവരങ്ങൾ ഇതിനോടകം തന്നെ പുറത്ത് വന്നു കഴിഞ്ഞു. ചില പ്രമുഖരോടൊപ്പമുള്ള ജെഫ്രി എപ്സ്റ്റൈനിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഇതിൽ നോം ചോംസ്‌കി ജെഫ്രിയെ പരിചയമുണ്ടെങ്കിലും അയാളുമായി ലൈംഗിക കുറ്റ കൃത്യങ്ങളുടെ ഭാഗമായിട്ടില്ലെന്നും, ജെഫ്രിയുമായി പരിചയപ്പെട്ടത് പ്രമുഖരെ പരിചയപ്പെടാൻ വേണ്ടിയാണെന്നും വിശദീകരണം നൽകി കഴിഞ്ഞു. ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ്സിന് ഉണ്ടായിരുന്നത് സാമൂഹിക ബന്ധം മാത്രമാണെന്നും അദ്ദേഹം കുറ്റ കൃത്യങ്ങളിൽ പങ്കാളിയായിരുന്നില്ലെന്നുമാണ് കണ്ടെത്തൽ. അഭിഭാഷകൻ അലൻ ഡെർഷോവിട്സ് ജെഫ്രിയുമായുള്ള ബന്ധം നിരാകരിക്കുകയാണ് ഉണ്ടായത്.

ജെഫ്രി എപ്സ്റ്റൈൻ മരണപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ കാമുകിയും കുറ്റം കൃത്യത്തിലെ പങ്കാളിയുമായ ഗിസ്ലൈൻ മാക്സവൽ 2021ൽ 20 വർഷത്തെ കഠിന തടവിന് വിധിക്കപ്പെട്ട് ജയിലിലാണ്. മറ്റൊരു കൂട്ട് പ്രതി യാങ് ലൂക്ക് ബ്രൂണൽ 2022ൽ മരണപ്പെടുകയും ചെയ്തു.

Jeffrey Edward Epstein was born on January 20, 1953, in Brooklyn, New York, to Jewish parents Pauline "Paula" Stolofsky and Seymour George Epstein. He was the older of two siblings, with a brother named Mark



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതന വർദ്ധനവ് പോരാ; പശ്ചിമ ബംഗാളിൽ ആശാ വർക്കർമാരുടെ വൻ പ്രതിഷേധം, പ്രതിമാസ വേതനം 15,000 രൂപയാക്കണമെന്ന് ആവശ്യം

National
  •  a day ago
No Image

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു: നൂറുകണക്കിന് കാക്കകൾ ചത്തൊടുങ്ങുന്നു; അതീവ ജാഗ്രതാ നിർദ്ദേശം

National
  •  a day ago
No Image

നികുതി വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം; 2025ല്‍ ഒമാനിന് 1.3 ബില്യന്‍ റിയാല്‍ 

oman
  •  a day ago
No Image

ഇംഗ്ലണ്ടിനെ തകർത്ത് വൈഭവ് സൂര്യവംശി; അണ്ടർ-19 ലോകകപ്പ് ഫൈനലിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് 14-കാരൻ!

Cricket
  •  a day ago
No Image

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലിസ് നടപടി: സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധന; 'ഓപ്പറേഷൻ പി-ഹണ്ടിൽ' വ്യാപക അറസ്റ്റ്

crime
  •  a day ago
No Image

'നാടിന്റെ മക്കള്‍, നന്മയുടെ പൂക്കള്‍'; ശ്രദ്ധേയമായി ജെന്‍-സെഡ് അസംബ്ലി

Kerala
  •  a day ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ച്ചയില്‍ അഞ്ച് ദിവസം ജോലി; സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് സര്‍വിസ് സംഘടനകള്‍

Kerala
  •  a day ago
No Image

വലിച്ചെറിഞ്ഞ മാലിന്യം ഖജനാവിലെത്തിച്ചത് 8.89 കോടി രൂപ; കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്ത്

Kerala
  •  a day ago
No Image

യുദ്ധ സാധ്യതയോ?; ഉടന്‍ ഇറാന്‍ വിടണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എസ് 

International
  •  a day ago
No Image

'ഞാന്‍ എന്തായാലും സ്വര്‍ഗത്തില്‍ പോവും, കാരണം ആളുകള്‍ക്ക് വേണ്ടി ഞാന്‍ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്'  ഡൊണാള്‍ഡ് ട്രംപ് 

International
  •  a day ago