HOME
DETAILS

സൗദിയിലെ ബാങ്കിങ് നിരക്കുകളില്‍ വന്‍ മാറ്റം; വിവിധ സേവന നിരക്കുകള്‍ കുറച്ചു; പ്രവാസികള്‍ക്ക് ഗുണകരം

  
December 24, 2025 | 2:37 AM

Saudi Central Bank to cut banking payment fees under new guide

റിയാദ്: സൗദി അറേബ്യയിലെ ബാങ്കിംഗ് സേവന നിരക്കുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി പുതിയ ഫീസ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി സൗദി സെന്‍ട്രല്‍ ബാങ്ക് (Saudi Central Bank, SAMA). ട്രാന്‍സ്ഫറിനുള്ള തുകയും കാര്‍ഡുകള്‍ റീ ഇഷ്യൂ ചെയ്യാനുള്ള നിരക്കുകളും കുറച്ചു. അന്താരാഷ്ട്ര ഇടപാടുകള്‍ക്കുള്ള നിരക്ക് രണ്ട് ശതമാനമായും നിശ്ചയിച്ചിട്ടുണ്ട്.  പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഗുണമാകുന്നതാണ് പ്രഖ്യാപനം. നിയമഭേദഗതിയുടെ ഡ്രാഫ്‌റ് നേരത്തെ പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും അഭിപ്രായങ്ങള്‍ ക്ഷണിച്ചിരുന്നു. ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് അന്തിമ രൂപം തയ്യാറാക്കിയത്. രേഖകള്‍ സാമയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അന്താരാഷ്ട്ര ട്രാന്‍സാക്ഷന്‍ ഫീസ് 2% ആയി കുറച്ചതാണ് പ്രധാന മാറ്റം. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്ത് മദ കാര്‍ഡ് ഉപയോഗിച്ചുള്ള അന്താരാഷ്ട്ര പണം പിന്‍വലിക്കലിന് മൂല്യത്തിന്റെ മൂന്ന് ശതമാനമായാണ് ഫീസ് നിരക്ക് കുറച്ചത്. ഇത്തരത്തിലുള്ള ചാര്‍ജ് പരമാവധി തുക 25 റിയാലായും നിശ്ചയിച്ചു. എന്നാല്‍ യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ ഈ നിരക്ക് ബാധകമല്ലെന്നും മാര്‍ദനിര്‍ദേശങ്ങളില്‍ പറയുന്നു. ഉപഭോക്തൃ വായ്പകള്‍ക്കും വാഹനവായ്പകള്‍ക്കും ആശ്വാസമാകുന്നതാണ് നടപടി. ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. 

മറ്റ് നിര്‍ദേശങ്ങള്‍ ഇവയാണ്.
* രാജ്യത്തിനുള്ളില്‍ 2500 റിയാല്‍ വരെ ട്രാന്‍സ്ഫര്‍ നടത്താന്‍ ഇനി ഫീസായി 50 ഹലാല മതി. അതിന് മുകളിലുള്ള തുകയ്ക്ക് ഒരു റിയാലും അടക്കണം. 
* ഒരു വര്‍ഷത്തിന് താഴെയുള്ള അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനും സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഫീസ് നല്‍കേണ്ടതില്ല.
*  മദ കാര്‍ഡ് റീ ഇഷ്യൂ ചെയ്യാനുള്ള ഫീ പരമാവധി പത്ത് റിയാല്‍.
* റിയല്‍ എസ്റ്റേറ്റ് ഒഴികെയുള്ള വായ്പക്ക് ഈടാക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഫീസുകള്‍ക്ക് പരമാവധി 2500 റിയാല്‍ ആയി നിശ്ചയിച്ചു. നേരത്തെ ഇത് പരമാവധി 5000 റിയാല്‍ വരെയായിരുന്നു.
* പുതിയ കറന്റ് അക്കൗണ്ടുകള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് വാലറ്റുകള്‍ തുടങ്ങുന്നതിന് ഫീസ് ഈടാക്കില്ല.
* എടിഎം വഴിയോ ബാങ്ക് ബ്രാഞ്ച് വഴിയോ പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ചാര്‍ജ് ഉണ്ടാവില്ല.
* സാമയുടെ മേല്‍നോട്ടത്തിന് വിധേയമായ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും, പേയ്‌മെന്റ് കമ്പനികള്‍ ഉള്‍പ്പെടെ, ഈ ഗൈഡ് ബാധകമാണ്.
* പുതിയ നിരക്കുകള്‍ 60 ദിവസത്തിനുള്ളില്‍ നടപ്പാക്കണം.

The Saudi Central Bank (SAMA) is advancing a broad regulatory push aimed at strengthening transparency, affordability, and stability across the kingdom’s financial sector. Through the issuance of a new fees framework for financial institutions and updated implementing regulations governing finance companies, the central bank is signaling a sharper focus on consumer protection, digital adoption, and sustainable sector growth. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നടപടിയുമായി വീണ്ടും ട്രംപ്  ഭരണകൂടം

International
  •  4 hours ago
No Image

അട്ടപ്പാടിയില്‍ ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിന് ക്രൂരമര്‍ദ്ദനം

Kerala
  •  5 hours ago
No Image

യു.എസിന്റെ ഇന്ത്യാ വിരുദ്ധ H-1B വിസ നയം: വിസ പുതുക്കി യു.എസിലേക്ക് മടങ്ങാൻ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാർ

International
  •  5 hours ago
No Image

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയായ ബി.ജെ.പി നേതാവിന് ജാമ്യം നല്‍കിയതിനെതിരെ പ്രതിഷേധിച്ച അതിജീവിതക്ക് നേരെ പൊലിസ് അതിക്രമം, റോഡില്‍ വലിച്ചിഴച്ചു

National
  •  5 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  6 hours ago
No Image

കടുത്ത അതൃപ്തിയില്‍ ദീപ്തി മേരി വര്‍ഗീസ്, പിന്തുണച്ചത് നാല് പേര്‍ മാത്രം; അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  6 hours ago
No Image

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചു, ഡ്രൈവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്തു

Kerala
  •  6 hours ago
No Image

'മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ വിവരിക്കുക' സെമസ്റ്റര്‍ പരീക്ഷയില്‍ ഈ ചോദ്യം ഉള്‍പെടുത്തിയ ജാമിഅ പ്രൊഫസര്‍ വിരേന്ദ്ര ബാലാജിക്ക് സസ്‌പെന്‍ഷന്‍

National
  •  6 hours ago
No Image

കൊടുവള്ളി സ്വദേശിയായ പ്രവാസി ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  7 hours ago
No Image

യുഎഇയില്‍ വാഹന അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

obituary
  •  7 hours ago