HOME
DETAILS

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍; കാരണവും അറിയാം

  
Web Desk
December 25, 2025 | 1:46 PM

why some countries celebrate christmas in january instead of december 25

മോസ്‌കോ: ക്രിസ്തുമസ് എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന തീയതി ഏതാണ്. ഡിസംബര്‍ 25. അതല്ലാത്ത ഒരു തീയതിയില്‍ ക്രിസ്മസ് വന്നത് നമ്മുക്കറിയില്ല. കാരണം നമ്മള്‍ അത് കണ്ടിട്ടില്ല. ലോകത്തിന്റെ ഭൂരിഭാഗം രാജ്യങ്ങളിലും ഡിസംബര്‍ 25നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാല്‍ ഈ ദിവസം ക്രിസ്തുമസ് ആഘോഷിക്കാത്ത ചില രാജ്യങ്ങളുണ്ട്. അതറിയാമോ. 

റഷ്യ ഉള്‍പെടെ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന ചില രാജ്യങ്ങളും ഈജിപ്റ്റിലെ കോപ്റ്റിക് ക്രിസ്ത്യന്‍സുമാണ് ഡിസംബര്‍ 25ന് ക്രിസ്തുമസ് ആഘോഷിക്കാത്തത്.  റഷ്യ, എത്യോപ്യ, സെര്‍ബിയ, ബെലാറസ്. ഉക്രൈന്‍, ഈജിപ്ത്. അര്‍മേനിയ എന്നിവയാണ് രാജ്യങ്ങള്‍. ഇതില്‍ അര്‍മേനിയ ഒഴികെ രാജ്യങ്ങളില്‍ ഏകദേശം രണ്ടാഴ്ച കഴിഞ്ഞ് ജനുവരി 7നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അര്‍മേനിയയില്‍ ജനുവരി ആറിനാണ് ക്രിസ്തുമസ്. 

കാരണമെന്തെന്നല്ലേ 
കലണ്ടറിലെ ഒരു തീയതി മാത്രമല്ല അതിന് കാരണം. വിശ്വാസത്തെയും ചരിത്രത്തെയും മുന്‍നിര്‍ത്തി ഒരു രാഷ്ട്രം അതിന്റെ പാരമ്പര്യങ്ങള്‍ മുറുകെ പിടിക്കാന്‍ തീരുമാനിച്ചു എന്നതിന്റെ ഒരു കഥ കൂടിയാണ്.

ഈ ക്രിസ്മസ് തീയതി നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. മുഴുവന്‍ ക്രിസ്ത്യന്‍ ലോകവും ജൂലിയന്‍ കലണ്ടര്‍ പിന്തുടര്‍ന്നിരുന്ന ഒരു കാലഘട്ടത്തിലെ തിയതി ക്രമത്തില്‍ തന്നെയാണ് ഇവിടങ്ങളില്‍ ക്രിസ്മസ് വരുന്നത്. 1582-ല്‍, യൂറോപ്പിന്റെ ഭൂരിഭാഗവും പുതിയ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചെങ്കിലും ഈ രാജ്യങ്ങളിലെ ഓര്‍ത്തഡോക്‌സ് സഭ മതപരമായ ആചാരങ്ങള്‍ക്കായി പഴയ സമ്പ്രദായം നിലനിര്‍ത്താന്‍ തീരുമാനിച്ചു.

ആ തെരഞ്ഞെടുപ്പാണ് ഇന്നും റഷ്യന്‍ ജീവിതത്തെ രൂപപ്പെടുത്തുന്നത്. രാജ്യം ഔദ്യോഗികമായി ദൈനംദിന കാര്യങ്ങള്‍ക്കായി ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കുമ്പോള്‍ സഭ ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് അതിന്റെ വിശുദ്ധ ദിനങ്ങള്‍ ആഘോഷിക്കുന്നത്.

while most of the world celebrates christmas on december 25, countries like russia, serbia and egypt observe it in january. the reason lies in history, faith and the continued use of the julian calendar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻ കവർച്ച; ക്രിസ്മസിന് വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി 60 പവൻ കവർന്നു

Kerala
  •  3 hours ago
No Image

ഹൈദരാബാദില്‍ വന്‍ ലഹരിവേട്ട: സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം

Kerala
  •  3 hours ago
No Image

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ബജ്‌റംഗ്ദൾ അക്രമം; സ്കൂളും കടകളും അടിച്ചുതകർത്തു

National
  •  4 hours ago
No Image

'വോട്ട് ചെയ്യൂ, എസ്.യുവി നേടൂ, തായ്ലന്‍ഡ് യാത്ര നടത്തൂ, സ്വര്‍ണം നേടൂ' പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴ

National
  •  4 hours ago
No Image

മധ്യവയസ്‌കനെ വഴിയിൽ തടഞ്ഞുനിർത്തി എടിഎം കാർഡ് തട്ടിയെടുത്തു: ഒരു ലക്ഷം രൂപ കവർന്ന മൂന്നംഗ സംഘം പിടിയിൽ

Kerala
  •  4 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  4 hours ago
No Image

കുടുംബ വഴക്കിനിടെ വെടിവെപ്പ്: യുവാവിന് പരുക്കേറ്റു, സഹോദരി ഭർത്താവിനെതിരെ കേസ്

Kerala
  •  4 hours ago
No Image

എനർജി ഡ്രിങ്കുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്; വിദ്യാലയങ്ങളിലെ ഉപയോ​​ഗത്തിന് പൂർണ്ണ നിരോധനം

Kuwait
  •  5 hours ago
No Image

ശ്രീലേഖ പുറത്ത്;  ബി.ജെ.പിയുടെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി വി.വി രാജേഷ്  

Kerala
  •  5 hours ago