ഡോ. വര്‍ഗീസ് കുര്യന്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു
കോഴിക്കോട്: സഹകരണ മേഖലയുടെ മുന്നേറ്റത്തിന് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണ ബാങ്ക് മലബാറിലെ മികച്ച ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് ഏര്‍പ്പെടുത്തിയ ഡോ. വര്‍ഗീസ് കുര്യന്‍ സ്മാരക പുരസ്‌കാരം വയനാട് പുല്‍പ്പള്ളി സീതാമൗണ്ട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഇച്ഛാശക്തിക്കൊപ്പം സാങ്കേതിക വൈദഗ്ധ്യവും കര്‍ഷകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്വവും ചേര്‍ന്നാലെ സംസ്ഥാനത്ത് സഹകരണ മേഖലയില്‍ മുന്നേറാനാകൂവെന്നും ഇത്തരത്തിലുള്ള പുരസ്‌കാരങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും പ്രോത്സാഹനമാണെന്നും മന്ത്രി പറഞ്ഞു.
ചാലപ്പുറത്തെ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി സീതാമൗണ്ട് ക്ഷീര സംഘം പ്രസിഡന്റ് വര്‍ഗീസ് തെക്കുംപുറത്തിന് ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും ഫലകവും കൈമാറി. എം.കെ രാഘവന്‍ എം.പി, ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സിറ്റി സഹകരണ ബാങ്ക് ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ അഡ്വ. ടി.എം വേലായുധന്‍ ബഹുമതിപത്രം സമര്‍പ്പിച്ചു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.എം നിയാസ്, ബാങ്ക് ഡയറക്ടര്‍ എ. ശിവദാസന്‍, അസി. രജിസ്ട്രാര്‍ ജനറല്‍ കെ.സി രവീന്ദ്രന്‍, വര്‍ഗീസ് തെക്കുപുറം സംബന്ധിച്ചു. ബാങ്ക് ഡയറക്ടര്‍ പി. ദാമോദരന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ സാജു ജെയിംസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."