കഴിഞ്ഞ ദിവസമാണ് പുല്‍പ്പള്ളി വണ്ടിക്കടവില്‍ കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസിയായ മാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ജനവാസ മേഖലയോട് ചേര്‍ന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണമുണ്ടായത്. മാരനെ കടുവ ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മാരനെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കഴുത്തിലാണ് കടുവയുടെ കടിയേറ്റത്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നെന്നും എന്നാല്‍ വനം വകുപ്പ് മതിയായ ജാഗ്രത പുലര്‍ത്തിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു.
the man-eating tiger that spread fear in wayanad has been captured. the tiger that killed an indigenous man named maran by biting him six days ago was caught in a cage set up by the forest department. the tiger was trapped in the cage around 1:30 at night.