HOME
DETAILS

പണം ഇല്ലാത്തതിനാല്‍ മേയറാക്കിയില്ല; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്, തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

  
Web Desk
December 26, 2025 | 5:30 AM

thrissur-congress-crisis-laly-james-mayor-election-allegations

തൃശൂര്‍: മേയര്‍ തെരഞ്ഞെടുപ്പിന് മണിക്കൂറിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ തൃശൂരില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജെയിംസ്. പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ഉന്നയിച്ചിരിക്കുന്നത്. നിയുക്ത മേയര്‍ നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരില്‍ പാര്‍ട്ടി തന്നെ തഴയുകയായിരുന്നെന്നും അവര്‍ പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് ഇടപാടുകള്‍ നടന്നതെന്നും അവര്‍ ആരോപിച്ചു. 

കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു. മേയര്‍ പദവി ലഭിക്കില്ലെന്ന് അറിഞ്ഞപ്പോള്‍ ജില്ലയിലെ മുതിര്‍ന്ന നേതാവിനെ കണ്ടിരുന്നു. അപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. ഒരു വര്‍ഷമെങ്കിലും മേയര്‍ ആക്കുമോ എന്ന് താന്‍ ചോദിച്ചു. ഇടയ്ക്ക് ഒരു വര്‍ഷം നല്‍കാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട. മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുവരെയും പാര്‍ട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.

തന്റേത് കര്‍ഷക കുടുംബമാണെന്നും നല്‍കാന്‍ പണമില്ലാത്തതാണ് പ്രശ്‌നമെന്നും അവര്‍ പറഞ്ഞു. നാല് തവണ ജയിച്ചിട്ടും തന്നെ മേയറാക്കിയില്ലെന്നും താന്‍ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും നിജിക്ക് വോട്ടുചെയ്യുമെന്നും ലാലി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ലാലി ജെയിംസ് ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തള്ളിയിട്ടുണ്ട്. 

തൃശൂര്‍ ഡി.സി.സി വൈസ് പ്രസിഡന്റായ ഡോ.നിജിയെ ഇന്നലെ രാവിലെ കെ.പി.സി.സി നേതൃത്വം മേയറായി തീരുമാനിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ ലാലി ജയിംസിനെ അനുകൂലിച്ച് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെയാണ് ഭിന്നത രൂക്ഷമായത്. ഇരുവര്‍ക്കും പുറമെ സുബി ബാബുവിനെയും കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. 

 

Congress councillor Laly James has sparked a major controversy in Thrissur just hours before the mayoral election by alleging that the party leadership sold the mayoral post for money. She claimed that she was sidelined because she could not pay, while the newly appointed mayor Niji Justin and her husband allegedly met AICC leaders with cash-filled bags. According to Laly James, the alleged financial dealings took place two days ago, exposing serious internal conflict within the Thrissur Congress unit.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്മാര്‍ട്ട്‌ഫോണിന്റെ ചാര്‍ജിങ് പോയിന്റിനടുത്തുള്ള ഹോള്‍ വെറുതെയല്ല കാര്യമുണ്ട്

Tech
  •  2 hours ago
No Image

ശബരിമല സ്വര്‍ണത്തട്ടിപ്പ്: ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും രൂക്ഷം; ഗുണനിലവാര സൂചിക വളരെ മോശം

National
  •  3 hours ago
No Image

'ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള ആക്രമണം' ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ അക്രമണങ്ങളെ അപലപിച്ച് ടി.വി.കെ 

National
  •  3 hours ago
No Image

പാലായെ നയിക്കാന്‍ 21 കാരി; നഗരസഭ അധ്യക്ഷയായി ദിയ പുളിക്കക്കണ്ടം

Kerala
  •  3 hours ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സി.പി.എം; നിരസിച്ച് കളക്ടര്‍

Kerala
  •  4 hours ago
No Image

ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഒരു മനുഷ്യനെ കൂടി ആള്‍ക്കൂട്ടം അടിച്ചു കൊന്നു; ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കും, ആറ് അക്രമികള്‍ അറസ്റ്റില്‍ 

National
  •  4 hours ago
No Image

വി.കെ മിനിമോള്‍ കൊച്ചി മേയര്‍; നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍, തിരുവനന്തപുരത്ത് വി.വി രാജേഷ്

Kerala
  •  4 hours ago
No Image

മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Kerala
  •  5 hours ago
No Image

മധ്യപ്രദേശ് ബി.ജെ.പി നേതാവിന്റെ മകന്‍ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിത ആത്മഹത്യക്ക് ശ്രമിച്ചു;  നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ആത്മഹത്യാകുറിപ്പ്

National
  •  6 hours ago