HOME
DETAILS

മുംതാസിനെ ആദ്യം അടക്കിയത് മറ്റൊരിടത്ത്; ശേഷം ക്ഷേത്രം പണിയുന്ന സ്ഥലത്തേക്ക് മാറ്റി; അവിടെയാണ് താജ്മഹലുണ്ടാക്കിയത്; ലോകാത്ഭുതത്തെ ലക്ഷ്യം വെച്ച് ഹിന്ദുത്വ ആക്രമണം തുടരുന്നു

  
December 26, 2025 | 1:57 AM

hindutva groups continue to make communal remarks targeting the taj mahal

ഭോപ്പാല്‍: താജ്മഹലിനെ ലക്ഷ്യം വെച്ച് വര്‍ഗീയ പരാമര്‍ശം തുടര്‍ന്ന് ഹിന്ദുത്വവാദികള്‍. താജ്മഹല്‍ ക്ഷേത്രമായിരുന്നെന്ന വിവാദ പരാമര്‍ശം ഏറ്റുപിടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് നഗര വികസന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കൈലാഷ് വിജയ് വര്‍ഗീയ. താജ്മഹല്‍ ആദ്യം ഒരു ക്ഷേത്രമായിരുന്നെന്നും, പിന്നീട് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ശവകുടീരമാക്കി മാറ്റിയെന്നുമാണ് മന്ത്രിയുടെ പരാമര്‍ശം. 

സാഗര്‍ ജില്ലയിലെ ബിനാ ടൗണില്‍ ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രി വര്‍ഗീയ പരാമര്‍ശവുമായി രംഗത്തെത്തിയത്. ' മുംതാസിന്റെ മൃതദേഹം ആദ്യ അടക്കം ചെയ്തത് ബുര്‍ഹാന്‍പൂരിലായിരുന്നു. പിന്നീട് ക്ഷേത്രം പണിയുന്നൊരു സ്ഥലത്തേക്ക് മാറ്റി. അതിന് ശേഷമാണ് അവിടെ താജ്മഹല്‍ പണി കഴിപ്പിച്ചത്,' വിജയ് വര്‍ഗീയ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ഇത് ആദ്യമായല്ല തന്റെ വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ വിജയ് വര്‍ഗീയ വിവാദത്തിലാവുന്നത്. മുന്‍പ് വനിത ക്രിക്കറ്റ് ലോകകപ്പിന് ഇന്‍ഡോറിലെത്തിയ ആസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് നേരെ പരസ്യമായി ലൈംഗികാതിക്രമം നടന്നപ്പോഴും ഇരകളെ കുറ്റപ്പെടുത്തി മന്ത്രി രംഗത്തെത്തിയിരുന്നു. മാത്രമല്ല സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.

hindutva groups continue to make communal remarks targeting the taj mahal. madhya pradesh’s urban development minister and senior bjp leader kailash vijayvargiya has come forward supporting the controversial claim that the taj mahal was originally a temple.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈനികര്‍ക്ക് ഇനി ഇന്‍സ്റ്റഗ്രാം, എക്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം; സോഷ്യല്‍ മീഡിയ ഗൈഡ്‌ലൈനുകളില്‍ മാറ്റം വരുത്തി സേന

National
  •  2 hours ago
No Image

വയനാട്ടിൽ ആദിവാസിയായ മാരനെ കടിച്ചുകൊന്ന കടുവയെ പിടികൂടി 

Kerala
  •  3 hours ago
No Image

ബഹ്റൈനില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു

bahrain
  •  3 hours ago
No Image

കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; നാല് കോർപ്പറേഷനുകളിൽ അധികാരമുറപ്പിച്ച് യുഡിഎഫ്

Kerala
  •  4 hours ago
No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  12 hours ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  12 hours ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  13 hours ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം

Kerala
  •  13 hours ago
No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  14 hours ago
No Image

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; പാലാ നഗരസഭ ഇനി യു.ഡി.എഫ് ഭരണത്തിലേക്ക്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണാകും

Kerala
  •  14 hours ago