ഇടപ്പള്ളി തോടിന്റെ രക്ഷയ്ക്ക് എം.എല്‍.എയും സംഘവും വഞ്ചിയാത്ര നടത്തും
കൊച്ചി: ഇടപ്പള്ളി തോട്ടിലൂടെ വഞ്ചിയാത്രയ്ക്ക് അവസരമൊരുക്കുന്നതിന് എം.എല്‍.എ മുന്നിട്ടിറങ്ങുന്നു.
പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി പി. ടി തോമസ് എം.എല്‍.എയും ബന്ധപ്പെട്ട കോര്പറേഷന്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം 19ന് രാവിലെ 11.30ന് ചമ്പക്കര കനാല്‍ മുതല്‍ തൃക്കാക്കര നിയോജക മണ്ഡലത്തിന്റെ അതിര്‍ത്തിയായ ഇടപ്പള്ളി വരെ വഞ്ചിയില്‍ യാത്ര നടത്തും.
ചെമ്പ് മുക്ക് പാലത്തിനടിയില്‍ കേബിളുകള്‍ താഴ്ന്നു കിടക്കുന്നതും പൈപ്പ്ലൈന് പാലത്തിന് തെക്കുവശം 11 കെ.വി ലൈന്‍ അപകടകരമായി താഴ്ന്നു കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതേ സ്ഥലത്ത് മരം വീണിട്ടുമുണ്ട്. പുറവങ്കര പാലത്തിന് വടക്ക് സ്വകാര്യവ്യക്തി തോടിനും കുറുകെ പൈപ്പ് സ്ഥാപിച്ചിരിക്കുകയാണ്. ഇതൊക്കെ തോട്ടിലൂടെയുള്ള തടസങ്ങളാണെന്നു പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പി.ടി തോമസ് എം.എല്‍.എ അറിയിച്ചു. തോടിന് സമാനമായ നീളത്തില്‍ കയ്യേറ്റവുമുണ്ട്. ഇതിനെതിരേ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ സംരക്ഷണസമിതി രൂപീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."