HOME
DETAILS
MAL
കിടപ്പ് രോഗികള്‍ക്ക് ഓണക്കിറ്റ് നല്കി
backup
September 10 2016 | 01:09 AM
നെടുമ്പാശ്ശേരി: ഗ്രാമ പഞ്ചായത്തിലെ 70 ഓളം വരുന്ന കിടപ്പ് രോഗികള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്തത്തില്‍ ഓണക്കിറ്റ് നല്കി. പഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്റെറില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മിനി എല്‍ദോ ഉല്‍ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.സി സോമശേഖരന്‍ അധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആനികുഞ്ഞുമോന് ബി.പി.സി.എല്‍ മാനേജര്‍ തരിയന്‍, ഡോക്ടര്‍ ശ്രീലാല്‍, ബിജിസുരേഷ്, സി.പി ഷാജി, ലിസ്സി ജോര്‍ജ്ജ്, ബിന്ദു എന്നിവര്‍ സംസാരിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ 500 രൂപ വില വരുന്ന ഉല്പ്പന്നങ്ങള്ളാണ് ഓണകിറ്റിലൂടെ കിടപ്പ് രോഗി കള്‍ക് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."