HOME
DETAILS

തീരാനോവായി സുഹാൻ; സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി

  
Web Desk
December 28, 2025 | 3:53 AM

body of missing six-year-old boy found in chittur palakkad

പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറ് വയസുകാരനായ സുഹാന്റെ മൃതദേഹം കണ്ടെത്തി. സമീപത്തെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിശമന വിഭാഗം നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതാവുന്നത്.  സഹോദരനോട് പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. അഗ്നി രക്ഷാ സേനയാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ നടത്തിയ തെരച്ചിലിനിടെക്ക് ഡോഗ് സ്‌ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചാണ് തെരച്ചിൽ. ചിറ്റൂർ, അമ്പാട്ടുപാളയം മേഖലകളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. 

കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ് പിതാവ് അനസ് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. രാവിലെ കൂട്ടുകാർക്കൊപ്പം ഗ്രൗണ്ടിൽ പോയി കളിച്ച ശേഷം വീട്ടിലെത്തി സുഹാൻ സഹോദരനൊപ്പം ടി.വി കാണുകയായിരുന്നു. ഇതിനിടെ രണ്ടാളും തമ്മിൽ പിണങ്ങി. അതിനുശേഷം സുഹാൻ വീട് വിട്ടിറങ്ങുകയായിരുന്നു. സുഹാൻറെ സഹോദരനും വല്ലിമ്മയും മാതാവിന്റെ സഹോദരിയും മക്കളുമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. സുഹാനെ പോയ വിവരം സഹോദരൻ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി. ഒരു വിവരവും ലഭിക്കാതായതോടെ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.

സുഹാൻ പോകാൻ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്‌കൂൾ പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ പൊലിസും ഡോഗ് സ്‌ക്വാഡും അഗ്‌നിരക്ഷാസേനയും പരിശോധിച്ചെങ്കിലും വിവരം ലഭിച്ചിട്ടില്ല. മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരോടും വ്യാപാരികളോടുമെല്ലാം പൊലിസ് സുഹാനെ കുറിച്ച് അന്വേഷിച്ചിരുന്നു. 

ചിറ്റൂർ കറുകമണി, എരുംങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനാണ് സുഹാൻ. സുഹാൻറെ മാതാവ് നീലഗിരി പബ്ലിക് സ്‌കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ സ്‌കൂളിലായിരുന്നു അവർ.

the body of six-year-old suhan, who went missing in chittur, palakkad, has been recovered from a nearby pond during a search by the fire and rescue team.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട ഗോളടിച്ച് ചരിത്രത്തിലേക്ക്; വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയിൽ റൊണാൾഡോ

Football
  •  3 hours ago
No Image

പുതുവർഷത്തിൽ അവധി പ്രഖ്യാപിച്ചു; കുവൈത്തിൽ മൊത്തം മൂന്നു ദിവസത്തെ ഒഴിവ്

Kuwait
  •  4 hours ago
No Image

റിട്ട.വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു; മുഖ്യപ്രതി അറസ്റ്റില്‍

Kerala
  •  4 hours ago
No Image

ത്രിപുരയില്‍ മുസ്‌ലിം പള്ളിക്ക് നേരെ ഹിന്ദുത്വരുടെ അതിക്രമം; അകത്തളത്തില്‍ മദ്യക്കുപ്പികള്‍, ബജ്‌റംഗ്ദള്‍ പതാക, ജയ് ശ്രീ റാം എന്നെഴുതിയ ഭീഷണിക്കുറിപ്പ്

National
  •  4 hours ago
No Image

സന്ദേശയാത്രയെ എല്ലാ വിഭാഗം ജനങ്ങളും സ്വീകരിച്ചു: ജിഫ്‌രി തങ്ങൾ

Kerala
  •  5 hours ago
No Image

കണ്ണൂരിൽ രാജകീയ വരവേൽപ്പ്; ജനനിബിഡമായി തെരുവീഥികൾ

Kerala
  •  5 hours ago
No Image

സമസ്തയുടെ ആശയങ്ങൾ എല്ലാവർക്കും ഉൾക്കൊള്ളാനാകുന്നത്: മന്ത്രി കടന്നപ്പള്ളി

Kerala
  •  5 hours ago
No Image

ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്നും ഗംഭീർ പുറത്തേക്ക്? പകരക്കാരൻ ഇന്ത്യൻ ഇതിഹാസം

Cricket
  •  5 hours ago
No Image

തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  5 hours ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് റിയാദിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  5 hours ago