HOME
DETAILS

വിദേശത്തു വച്ച് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്...

  
December 28, 2025 | 5:41 AM

what to do if you lose your passport while traveling abroad

 

വിദേശയാത്രയ്ക്കിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുന്നത് ഏത് യാത്രക്കാരനെയും പെട്ടെന്നൊരു ആശങ്കയിലാഴ്ത്തുന്ന അനുഭവമാണ്. തിരിച്ചറിയല്‍ രേഖ നഷ്ടപ്പെട്ടാല്‍ യാത്രയും താമസവും നിയമപരമായ കാര്യങ്ങളും എല്ലാം സങ്കീര്‍ണ്ണമാകും. എന്നാല്‍ ശരിയായ നടപടികള്‍ സമയത്ത് സ്വീകരിച്ചാല്‍ ഈ പ്രശ്‌നം വലിയ ബുദ്ധിമുട്ടുകളില്ലാതെ പരിഹരിക്കാനും സാധിക്കും. വിദേശത്ത് വച്ച് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

ചെയ്യേണ്ടത് ഇത്രമാത്രം

പാസ്‌പോര്‍ട്ട് നഷ്ടമായെന്നു കരുതി ഇനി ടെന്‍ഷനടിക്കേണ്ട. ശാന്തത പാലിക്കുകയും ഇനി എന്താണ് ചെയ്യാന്‍ പറ്റുക എന്നതറിയുകയും ചെയ്താല്‍ ഈ സാഹചര്യത്തെ മറികടക്കാം. ഏറ്റവും അടുത്തുള്ള എംബസിയോ കോണ്‍സുലേറ്റോ സന്ദര്‍ശിക്കുക. നിങ്ങള്‍ ഉള്ള രാജ്യത്തിലെ ഇന്ത്യന്‍ എംബസിയെയോ കോണ്‍സുലേറ്റിനെയോ ഉടന്‍ ബന്ധപ്പെടണം. പൊലിസ് റിപ്പോര്‍ട്ട്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് , വിസയുടെ പകര്‍പ്പ്, ഫോട്ടോ എന്നിവ കൈവശം ഉണ്ടായാല്‍ നടപടികള്‍ വേഗത്തിലാകും.

ഭയപ്പെടാതെ ഇരിക്കുക, നഷ്ടപ്പെട്ടെന്ന് ഉറപ്പാക്കുക

ആദ്യം പാസ്‌പോര്‍ട്ട് യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെട്ടതാണോ എന്ന് ഉറപ്പാക്കണം. ഹോട്ടല്‍ മുറി, ബാഗുകള്‍, യാത്ര ചെയ്ത വാഹനങ്ങള്‍ എന്നിവ എല്ലാം സൂക്ഷ്മമായി പരിശോധിക്കുക. ചിലപ്പോള്‍ തെറ്റായിടത്ത് വച്ചതാകാം. 
നിങ്ങളുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുവെന്ന് ഉറപ്പാണെങ്കില്‍ ഉടന്‍ തന്നെ അത് പ്രാദേശിക പൊലിസില്‍ അറിയിക്കുക.

അടിയന്തര യാത്രാ രേഖയ്ക്ക് (Emergency Certificate) അപേക്ഷിക്കുക. 
പൊലിസ് റിപോര്‍ട്ടുമായി നിങ്ങളുടെ മാതൃരാജ്യത്തിന്റെ എംബസിയിലേക്കോ കോണ്‍സുലേറ്റിലേക്കോ പോകുക.

തിരിച്ചെത്താന്‍ മാത്രമായി ഉപയോഗിക്കാവുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ താല്‍ക്കാലിക പാസ്‌പോര്‍ട്ട് എംബസി വഴി ലഭിക്കും. ഇതിലൂടെ മാതൃരാജ്യത്തേക്കുള്ള യാത്ര നടത്താം. ചില രാജ്യങ്ങളില്‍ പുതിയ പാസ്‌പോര്‍ട്ട് നല്‍കുന്നതിനും സൗകര്യമുണ്ട്.

 

പൗരത്വ തിരിച്ചറിയില്‍ രേഖകള്‍ സമര്‍പ്പിക്കുക
പുതിയ പാസ്‌പോര്‍ട്ട് നല്‍കുന്നതിന് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും പൗരത്വത്തിന്റെയും തിരിച്ചറിയല്‍ രേഖയുടെയും തെളിവ്  ആവശ്യമാണ്. 

വിമാനക്കമ്പനിയെ അറിയിക്കുക

യാത്രാ രേഖകള്‍ മാറിയിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിലാണ് യാത്ര ചെയ്യുന്നത് എങ്കില്‍, വിമാനക്കമ്പനിയെ മുന്‍കൂട്ടി അറിയിക്കണം. അവര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

വിസ സംബന്ധമായ കാര്യങ്ങള്‍ പരിശോധിക്കുക

ചില രാജ്യങ്ങളില്‍ വിസ സ്റ്റിക്കര്‍ പാസ്‌പോര്‍ട്ടിനോട് ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍, പുതിയ യാത്രാ രേഖയില്‍ യാത്ര ചെയ്യാന്‍ പ്രത്യേക അനുമതി ആവശ്യമായേക്കാം. അതിനാല്‍ എംബസിയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.

മാതൃരാജ്യത്ത് എത്തിച്ചേര്‍ന്ന ശേഷം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുക

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് മാതൃരാജ്യത്ത് എത്തിയതെങ്കില്‍, നാട്ടിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കണം. പൊലിസ് റിപ്പോര്‍ട്ടിന്റെയും എംബസി നല്‍കിയ രേഖകളുടെയും പകര്‍പ്പുകള്‍ ആവശ്യമായിരിക്കും.

 മുന്‍കരുതലുകള്‍ സ്വീകരിക്കുക

യാത്രയ്ക്ക് മുമ്പ് പാസ്‌പോര്‍ട്ടിന്റെ സ്‌കാന്‍ പകര്‍പ്പും ഫോട്ടോയും ഇമെയിലിലും ഫോണിലും സൂക്ഷിക്കുക. ഇത് നഷ്ടപ്പെട്ടാല്‍ നടപടികള്‍ എളുപ്പമാക്കും.

 

Losing a passport during an overseas trip can be stressful and confusing, as it affects travel, accommodation, and legal formalities. However, staying calm and taking the right steps promptly can help resolve the situation smoothly. Travelers should first confirm that the passport is truly lost by checking all belongings. If confirmed, the loss must be reported immediately to the local police to obtain an official report.

The next step is to contact the nearest Indian embassy or consulate with the police report and available copies of the passport, visa, and identity documents. The embassy can issue an Emergency Certificate or temporary passport, which allows travel back to the home country. Proof of citizenship and identity will be required. Travelers should also inform their airline in advance if traveling with alternate documents and check visa-related requirements, as some visas are linked to the original passport. After returning home, a fresh passport must be applied for at the passport service center using all supporting documents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൃതദേഹം കണ്ടെത്തിയത് 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്നും, മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, സുഹാന്‍ എങ്ങനെ അവിടെ എത്തി? 

Kerala
  •  5 hours ago
No Image

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Kerala
  •  5 hours ago
No Image

ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ല; സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  5 hours ago
No Image

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല: രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Kerala
  •  6 hours ago
No Image

ആര്‍.എസ്.എസിനെ പുകഴ്ത്തിയ ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് തരൂര്‍; കോണ്‍ഗ്രസ് പാര്‍ട്ടിയിലും അച്ചടക്കം വേണമെന്ന്

National
  •  6 hours ago
No Image

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ വി.എസ് ചിത്രവും പേരും ചുരണ്ടി മാറ്റി; പ്രതിഷേധം

Kerala
  •  7 hours ago
No Image

രാജ്യത്ത് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷാള്‍ വില്‍പന നടത്തുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം

National
  •  7 hours ago
No Image

ചരിത്രം പറഞ്ഞ് എക്സ്പോ

Kerala
  •  7 hours ago
No Image

ടി-20യിലെ ആദ്യ 'ട്രിപ്പിൾ സെഞ്ച്വറി'; ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ പൊള്ളാർഡ്

Cricket
  •  7 hours ago
No Image

ഓഫിസ് വിവാദം: സഹോദരനോടെന്ന പോലെയാണ് അഭ്യര്‍ഥിച്ചതെന്ന് ശ്രീലേഖ, പ്രശാന്തിനെ ഓഫിസിലെത്തി കണ്ടു 

Kerala
  •  7 hours ago