റോഡ് സുരക്ഷയ്ക്ക് യുവജനതയുടെ പങ്കാളിത്തം അനിവാര്യം: കലക്ടര്‍
കൊച്ചി: കാത്തിരിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് ഓരോ യാത്രക്കാരനും തിരിച്ചെത്താന്‍ ഉത്തരവാദിത്തപൂര്‍ണമായ ഡ്രൈവിങിന് പ്രാധാന്യം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. പൊതുജന പങ്കാളിത്തത്തോടെയുള്ള റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ മേഖലാതല ഉദ്ഘാടനം വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഹെല്‍മറ്റ് ധരിക്കുക വഴി റോഡ് അപകടമരണങ്ങള്‍ ഗണ്യമായി കുറയ്ക്കാനാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹെല്‍മറ്റ് ബോധവത്കരണത്തിന് യുവാക്കളുടെ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഹെല്‍മെറ്റ് ധരിക്കൂ, സുരക്ഷിതരാകൂ പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി കാലടി ആദിശങ്കര എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബോടു കൂടിയാണ് പരിപാടി ആരംഭിച്ചത്. സിനിമാതാരങ്ങളായ ബാല റോഡ് സുരക്ഷാ സന്ദേശവും നമിതാ പ്രമോദ് പ്രതിജ്ഞയും നല്കി.
ഹെല്‍മെറ്റ് ബോധവത്കരണത്തിന്റെ ഭാഗമായി എസ്.സി.എം.എസ് കോളേജ് വിദ്യാര്‍ഥികള്‍ ഹബ്ബിലെ ബസുകളില്‍ തത്സമയ ഡെമോ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."