ഫണ്ട് വിനിയോഗത്തിലെ വീഴ്ചക്കെതിരേ വിമര്‍ശനവുമായി കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ: എം പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തില്‍ ജില്ലയിലെ ആരോഗ്യ വിദ്യാഭ്യാസ അധികൃതരുടെ നിരുത്തരവാദപരമായ നിലപാടില്‍ കളക്ടറ്റേറ്റില്‍ ചേര്‍ന്ന എം.പി ഫണ്ട് അവലോകന യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എം.പി പ്രതിഷേധിച്ചു.
തീരദേശ മേഖലയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്ന തിനാവശ്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചവരുത്തി. ഹരിപ്പാട്ട് താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് വാങ്ങുന്നതിനും എം.പി ഫണ്ടില്‍ പണം അനുവദിച്ചു. മാസങ്ങളേറെയായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ട്രെയിന്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഇരുകാലു കളും നഷ്ടപ്പെട്ട ഷീബ എന്ന നിര്‍ദ്ധന യുവതിക്കും എബിന്‍ ട്രോമി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കും കൃത്രിമ കാല്‍ ലഭ്യമാക്കുന്നതിന് എംപി ഫണ്ടില്‍ തുക അനുവദിച്ചിട്ട് ഇതുമായി ബന്ധപ്പെട്ട ഒരു നടപടിയും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
ജനറല്‍ ആശുപത്രിയിലെ കൃത്രിമ അവയവ നിര്‍മ്മാണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി സജ്ജമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും എം പി ഫണ്ടില്‍ നിന്നും പണം അനുവദിച്ചുവെങ്കിലും അതും വകുപ്പിന്റെ അനാസ്ഥമൂലം വൈകുകയാണെന്ന് എം പി പറഞ്ഞു.
മണ്ഡലത്തിലെ സ്‌ക്കൂളുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഇതിനകം 15 സ്‌ക്കൂളുകള്‍ക്കായി 90 കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമായി എം പി ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ടെങ്കിലും ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ നടപടി സ്വീകരിക്കാതെ കുറ്റകരമായ കാലതാമസം വരുത്തുകയാണ്.
വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത് വിചിത്രമാണ്. എം പി ഫണ്ട് അവലോകന യോഗങ്ങളില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നിരന്തരമായി പങ്കെടുക്കാതിരിക്കുന്നത് പ്രിവിലേജ് കമ്മറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."