കാക്കാഴത്ത് യുവതിയെ അക്രമിച്ച് സ്വര്‍ണം കവര്‍ന്നു
അമ്പലപ്പുഴ: യുവതിയുടെ തലക്ക് അടിച്ച് പരുക്കേല്‍പ്പിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണം കവര്‍ന്നു. സമീപത്തെ വീടുകളിലും വ്യാപക മോഷണം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം നെല്‍പ്പുരക്കല്‍ ഷൗക്കത്തിന്റെ ഭാര്യ അന്‍സില (22) യുടെ തലക്ക് പട്ടികകൊണ്ട് അടിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നത്.
ഷൗക്കത്തിന്റെ സഹോദര പുത്രി ഫാത്തിമ (9) യുടെ സ്വര്‍ണവും മോഷ്ടാക്കള്‍ കവര്‍ന്നു. കഴിഞ്ഞ രാത്രി 12.40 ഓടെയായിരുന്നു സംഭവം. അടുക്കളവാതില്‍ തല്ലിപ്പൊളിച്ച് അകത്തുകടന്ന മൂന്നംഗ സംഘം അന്‍സിലയും ഫാത്തിമയും സഹോദരപുത്രന്‍ നൗഫലും കിടന്നുറങ്ങിയ മുറിയുടെ വാതിലും തകര്‍ക്കുകയായിരുന്നു. അടിവസ്ത്രം കൊണ്ട് മുഖം മറച്ച മോഷ്ടാക്കള്‍ ഇവരെ ഭീഷണിപ്പെടുത്തി അന്‍സിലയുടെ മാല, മോതിരം, കമ്മല്‍, വള എന്നിവയും ഫാത്തിമയുടെ പാദസ്വരവും കമ്മലും കവരുകയായിരുന്നു. ഈ സമയം ഭര്‍ത്താവ് ഷൗക്കത്തും മറ്റ് ബന്ധുക്കളും ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. സമീപത്തെ ആശാരിപറമ്പ് ബിജുമോന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് ഭാര്യ രേവമ്മയുടെ 2 പവന്‍ മാലയും സംഘം കവര്‍ന്നു. മുറിക്കുളളില്‍ ഭര്‍ത്താവിനൊപ്പം ഉറങ്ങുകയായിരുന്നു രേവമ്മ. ഇതിനടുത്ത മാവുങ്കല്‍ സഹീദിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അലമാരയിലിരുന്ന 200 രൂപയും കവര്‍ന്നു. സമീപത്തെ അയ്യനാട്ടുപറമ്പില്‍ ലീല, ചൂഴേകാട് വാസുദേവന്‍ ഇല്ലത്തുപറമ്പ് കമലമ്മ എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു. ഈ വീടുകളില്‍ കയറിയെങ്കിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ രക്ഷപെടുകയായിരുന്നു. വീട്ടുടമസ്ഥര്‍ നല്‍കിയ പരാതിയെതുടര്‍ന്ന് അമ്പലപ്പുഴ പൊലിസ് അന്വേഷണം ആരംഭിച്ചു. അമ്പലപ്പുഴ മേഖലയില്‍ നിരവധി മോഷണങ്ങള്‍ നടന്നിട്ടും ഒരു കേസിലും പ്രതികള പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."