നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി ആഘോഷം: കര്‍ണാടക മുന്‍ മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി ഉദ്ഘാടനം ചെയ്യും
കൊല്ലം: 'നമുക്ക് ജാതിയില്ല' എന്ന ശ്രീനാരായണ ഗുരുവിന്റെ വിളംബരത്തിന്റെ ശതാബ്ദി ആഘോഷം കൊല്ലം ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ ഇന്നു നടക്കുമെന്നു ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ടു 3ന് ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി എം വീരപ്പ മൊയ്‌ലി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അധ്യക്ഷത വഹിക്കും.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ മുഖ്യമായ പങ്കു വഹിച്ചതു എക്കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.ടി. കെ മാധവന്‍, സി കേശവന്‍, ആര്‍ ശങ്കര്‍ തുടങ്ങിയ ചരിത്ര പുരുഷന്മാരായ കോണ്‍ഗ്രസ് നേതാക്കന്മാരാണു ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു ശ്രീനാരായണ ദര്‍ശനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനു തുടക്കം കുറിച്ചത്. ഈ കാലഘട്ടത്തിലാണു എസ്.എന്‍ ട്രസ്റ്റും എസ്.എന്‍.ഡി.പി യോഗവും വിപുലമായതും. അക്കാരണത്താല്‍ മറ്റേതൊരു രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാളും ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനും ഗുരുദേവന്‍ നടത്തിയ ജാതിക്കും മതത്തിനുമെതിരായ പോരാട്ടത്തിന്റെ ചരിത്ര നിമിഷങ്ങള്‍ ആഘോഷിക്കുന്നതിനും അര്‍ഹതയുള്ളതു കോണ്‍ഗ്രസിനു മാത്രമാണെന്നു കൊടിക്കുന്നില്‍ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തും.
കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരായ സി.വി പത്മരാജന്‍, തെന്നല ബാലകൃഷ്ണപിള്ള, ചങ്ങനാശ്ശേരി പുതൂര്‍ പള്ളി ചീഫ് ഇമാം അബൂബക്കര്‍ അല്‍ ഖാസ്മി, കേരള എസ്.സി.എസ്.ടി കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. പി. എന്‍ വിജയകുമാര്‍, മുന്‍മന്ത്രി കടവൂര്‍ ശിവദാസന്‍, ഫാ. പോള്‍ക്രൂസ്, കേരള കൗമുദി മാനേജിങ് ഡയറക്ടര്‍ എം.എസ് രവി, കേരളശബ്ദം മാനേജിങ് എഡിറ്റര്‍ ഡോ. ബി.എ രാജാകൃഷ്ണന്‍, എന്‍.എസ്.എസ് താലൂക്കു യൂനിയന്‍ പ്രസിഡന്റ് ഡോ. ഗോപകുമാര്‍, എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍, ഭാരതീപുരം ശശി, ശൂരനാട് രാജശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജി പ്രതാപവര്‍മ്മതമ്പന്‍, കെ.സി രാജന്‍, വി സത്യശീലന്‍, കെ കരുണാകരന്‍ പിള്ള, എ ഷാനവാസ് ഖാന്‍, ജി രതികുമാര്‍, ചാമക്കാല ജ്യോതികുമാര്‍, എം.എം നസീര്‍, ബിന്ദുകൃഷ്ണ, പുനലൂര്‍ മധു, ജമീല ഇബ്രാഹിം എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റുമാരായ പി.ജര്‍മിയാസ്,സൂരജ് രവി, എസ് വിപിനചന്ദ്രന്‍, സെക്രട്ടറിമാരായ വി രാജേന്ദ്രപ്രസാദ്, കൃഷ്ണവേണി ശര്‍മ്മ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു കരുമാലില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."