HOME
DETAILS

ബഹ്‌റൈനില്‍ പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഫീസ് കൂട്ടി; നാളെ മുതല്‍ ഫീസ് ഇങ്ങനെ

  
December 31, 2025 | 3:30 AM

Work permits for foreigners in Bahrain increased

മനാമ: തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന ഉറപ്പാക്കുന്ന നയത്തിന്റെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഫീസ് എന്നിവ ബഹ്‌റൈന്‍ വര്‍ധിപ്പിച്ചു. നാളെ മുതല്‍ (2026 ജനുവരി ഒന്ന്) പ്രാബല്യത്തില്‍ വരുന്ന ഫീസ് വര്‍ദ്ധനവ് ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ള വിദേശ തൊഴിലാളികള്‍ക്ക് ബാധകമാണെന്ന് തൊഴില്‍, നിയമകാര്യ മന്ത്രി യൂസിഫ് ഖലഫ് അറിയിച്ചു.
ബഹ്‌റൈന്‍ പൗരന്മാരെ പരിശീലിപ്പിക്കാനും തൊഴില്‍ നല്‍കാനുമുള്ള സര്‍ക്കാരിന്റെ തന്ത്രപരമായ പദ്ധതികള്‍ക്ക് അനുസൃതമായാണ് ഈ ഫീസ് വര്‍ധനവ്. രാജ്യത്തെ തൊഴില്‍ അവസരങ്ങളുടെ പ്രധാന ഗുണഭോക്താക്കള്‍ ബഹ്‌റൈന്‍ പൗരന്മാര്‍ തന്നെയായിരിക്കണമെന്നാണ് ഞങ്ങളുടെ ലക്ഷ്യമെന്നും മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

പുതിയ ഫീസ് ഘടന 
(വര്‍ഷം,    വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂവന്‍സ് ഫീസ് എന്നീ ക്രമത്തില്‍) 
2026    BD 105
2027    BD 111
2028    BD 118
2029    BD 125
നിലവില്‍ ഒരു തൊഴിലാളിക്ക് BD 100 ആണ് ഫീസ്.

ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ഈടാക്കുന്ന ഫീസ്
(വര്‍ഷം, ഫസ്റ്റ് കാറ്റഗറി (നിലവില്‍ BD 5),    സെക്കന്‍ഡ് കാറ്റഗറി (നിലവില്‍ BD 10) എന്നീ ക്രമത്തില്‍)
2026    BD 7.5    BD 12.5
2027    BD 10    BD 15
2028    BD 20    BD 20
2029    BD 30    BD 30

വാര്‍ഷിക മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഫീസ്
(വര്‍ഷം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഫീസ് (നിലവില്‍ BD 72) എന്നീ ക്രമത്തില്‍)
2026    BD 90
2027    BD 108
2028    BD 126
2029    BD 144

Work permits for foreigners will be increased from 105 BHD to 125 BHD (a 25% increase) gradually over four years.  Monthly fees will increase from 10 BHD to 30 BHD gradually over four years. Healthcare fees for foreign labor will increase from 72 BHD to 144 BHD.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം; ചെയ്തു തീര്‍ക്കാനുള്ള ഇക്കാര്യങ്ങള്‍ മറക്കല്ലേ... 

Kerala
  •  11 hours ago
No Image

പ്രതിസന്ധികളെ മറികടന്ന് കെഎസ്ഇബി; നാല് വർഷത്തെ ഉയർന്ന ജലശേഖരവുമായി കേരളം പുതുവർഷത്തിലേക്ക്

Kerala
  •  11 hours ago
No Image

ശബരിക്ക് കാത്തിരിപ്പ്, വഞ്ചിനാടിന് പിടിച്ചിടൽ; പുതിയ ഷെഡ്യൂൾ പ്രഹസനമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്

Kerala
  •  11 hours ago
No Image

ട്രെയിനുകൾ ഇനി പറക്കും; പുതിയ സമയക്രമം നാളെ മുതൽ, 79 ട്രെയിനുകളുടെ വേഗത വർധിക്കും

Kerala
  •  11 hours ago
No Image

വിമര്‍ശകരോട് പോലും മാന്യമായ ഇടപെടൽ, നിലപാടുകളിലെ സത്യസന്ധത; ബംഗ്ലാദേശിന്റെ ഹൃദയം കവര്‍ന്ന ഖാലിദ സിയ

International
  •  11 hours ago
No Image

മുസ്‌ലിംകളെ നേരിടാൻ വീടുകൾ തോറും വാളുകൾ വിതരണം ചെയ്തു; ​ഗാസിയാബാദിൽ ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ

National
  •  11 hours ago
No Image

ആറു പതിറ്റാണ്ടിന്റെ പഴക്കം, ഒടുവിൽ കൈയേറ്റം എന്ന് മുദ്ര; സംഭലിൽ വീണ്ടും ബുൾഡോസർ രാജ്; ആശങ്കയൊഴിയാതെ ജനങ്ങൾ

National
  •  11 hours ago
No Image

ഇന്ന് ഭാഗിക മേഘാവൃത അന്തരീക്ഷം, ശൈത്യം, ശക്തമായ കാറ്റ് | UAE Weather

uae
  •  12 hours ago
No Image

ബംഗ്ലാദേശിലെ അക്രമങ്ങള്‍ അംഗീകരിക്കാനാകില്ല; ഒപ്പം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന തീവ്ര വിദ്വേഷം കാണാതിരിക്കാനുമാകില്ല: അര്‍ഷദ് മദനി

National
  •  12 hours ago
No Image

ചരിത്രം കുറിച്ച് സദാഫ് ചൗധരി; ജിദ്ദയിലെ ആദ്യ വനിതാ ഹജ്ജ് കോൺസൽ

Saudi-arabia
  •  12 hours ago