കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; കാരണം പിഴയടക്കാന്‍ ആവശ്യപ്പെട്ടതിലുള്ള വിരോധം-ടിടിഇ വിനോദിന്റെ മരണത്തില്‍ എഫ്.ഐ.ആര്‍
തൃശൂര്‍: ടി.ടി.ഇ വിനോദിന്റെ കൊലപാതകത്തില്‍ പൊലിസ് എഫ്.ഐ.ആര്‍ പുറത്ത്. വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ട്രെയിനില്‍നിന്ന് തള്ളിയിടുകയായിരുന്നു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നില്‍നിന്ന് തള്ളിയിടുകയായിരുന്നു. പിഴയടക്കാന്‍ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഇന്നലെ വൈകീട്ടോടെയാണ് വിനോദ് കണ്ണനെ ഇതര സംസ്ഥാന തൊഴിലാളിയായ രജനീകാന്ത് ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നാണ് വിവരം. കുന്നംകുളത്തെ ഹോട്ടലിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
തിരുവനന്തപുരം സ്വദേശിയായ വിനോദ് 1992 മുതല്‍ എറണാകുളത്താണ് താമസം. അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ജനുവരി 28നായിരുന്നു പുതിയ വീടിന്റെ പാലുകാച്ചല്‍. ഫെബ്രുവരി നാലിന് അമ്മയോടൊപ്പം താമസം തുടങ്ങി. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ പ്രിയപ്പെട്ടവനാണ് വിനോദ്. എല്ലാവരോടും അടുത്ത സ്‌നേഹബന്ധം കാത്തുസൂക്ഷിച്ചിരുന്ന വിനോദിന്റെ ദാരുണമായ മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ് ഇവര്‍.
നാല്‍പതോളം സിനിമകളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍, വില്ലാളിവീരന്‍, പുലിമുരുകന്‍, ഒപ്പം, വിക്രമാദിത്യന്‍, ഹൗ ഓള്‍ഡ് ആര്‍ യു, എന്നും എപ്പോഴും, പെരുച്ചാഴി തുടങ്ങിയ സിനിമകളിലാണ് വിനോദ് വേഷമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."