അരി വിതരണം വൈകി; യൂത്ത് കോണ്‍ഗ്രസ് സപ്ലൈ ഓഫിസ് ഉപരോധിച്ചു
കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണക്കാലത്ത് നല്‍കേണ്ട അഞ്ച് കിലോ അരി ഇതുവരെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സപ്ലൈ ഓഫിസ് ഉപരോധിച്ചു.
സപ്ലൈകോയിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥന്മാരുടെ തമ്മിലടിയും കിടമത്സരവും മൂലമാണ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഓണത്തിന് നല്‍കേണ്ടുന്ന അരി വിതരണം താറുമാറായതെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത എന്‍.എസ്.യു(ഐ) ദേശീയ കോ- ഓര്‍ഡിനേറ്റര്‍ ഡി. ഗീതാകൃഷ്ണന്‍ പറഞ്ഞു.
പൊലിസിന്റെ സാന്നിധ്യത്തില്‍ ഡി.എസ്.ഒ അനിതയുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്റന്റ് ലഭിച്ച എല്ലാ സ്‌കൂളുകളിലും അടിയന്തരമായി ആവശ്യമായ അരി എത്തിയ്ക്കാമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം അധ്യക്ഷത വഹിച്ചു.
ബിനോയ് ഷാനൂര്‍, വിനു മംഗലത്ത്, വിഷ്ണു വിജയന്‍, ഷാന്‍ വടക്കേവിള, രഞ്ജിത്ത് കലുങ്കമുഖം, ഉളിയക്കോവില്‍ ഉല്ലാസ്, ആനന്ദ് തിരുമുല്ലാവാരം, ജെമ്‌നു, സുദേവ് കരുമാലില്‍, സച്ചിന്‍ പ്രതാപ്, സുനില്‍ സത്യന്‍, അതുല്‍ എസ്.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."