ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ ഫലസ്തീൻ പതാക പതിച്ച ഹെൽമറ്റ് ധരിച്ചെത്തിയ താരത്തിന് വിലക്ക്. ഫുർഖാൻ ഭട്ട് എന്ന താരത്തെയാണ് ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിൽ നിന്നും സംഘാടകർ പുറത്താക്കിയത്. കശ്മീർ പൊലിസ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തു.
ശ്രീനഗറിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് വിവാദമായ സംഭവം നടന്നത്. ഫുർഖാൻ ഭട്ട് ഫലസ്തീൻ പതാകയുള്ള ഹെൽമറ്റ് ധരിച്ച് ബാറ്റിംഗിനിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ പ്രതിഷേധം ഉയരുകയും പൊലിസ് നടപടിയിലേക്ക് നീങ്ങുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജമ്മു കശ്മീർ പൊലിസ് താരത്തെയും ടൂർണമെന്റ് സംഘാടകനായ സാഹിദ് ഭട്ടിനെയും സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചു. രാഷ്ട്രീയമായ ചിഹ്നങ്ങൾ കായിക വേദിയിൽ ഉപയോഗിച്ചത് നിയമലംഘനമാണോ എന്ന് പൊലിസ് പരിശോധിച്ചു വരികയാണ്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ (JKCA) രംഗത്തെത്തി. ഈ ടൂർണമെന്റുമായി അസോസിയേഷന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. "ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗ് ജെ.കെ.സി.എയുടെ ബാനറിലല്ല സംഘടിപ്പിക്കുന്നത്. ഫുർഖാൻ ഭട്ട് അസോസിയേഷന്റെ കീഴിലുള്ള കളിക്കാരനുമല്ല. അതിനാൽ തന്നെ അസോസിയേഷന് ഈ വിഷയത്തിൽ മറ്റ് നടപടികൾ സ്വീകരിക്കാനാവില്ല," - JKCA വക്താവ് അറിയിച്ചു.
നിലവിൽ ഔദ്യോഗിക പത്രക്കുറിപ്പുകൾ പുറത്തിറക്കിയിട്ടില്ലെങ്കിലും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൈതാനങ്ങളിൽ രാഷ്ട്രീയ വിഷയങ്ങൾ പ്രകടിപ്പിക്കുന്നതിനെതിരെ ബി.സി.സി.ഐയ്ക്കും ഐ.സി.സിക്കും കർശനമായ ചട്ടങ്ങളുണ്ട്. ഈ സാഹചര്യത്തിൽ താരം നിയമകുരുക്കിലേക്ക് നീങ്ങാനാണ് സാധ്യത.
A young Kashmiri cricketer, Furkan Bhatt, was banned from the Jammu & Kashmir Champions League for wearing a Palestine flag on his helmet during a match in Srinagar. After a video of him batting with the symbol went viral, local police initiated an investigation into the display of political symbols at a sporting event. Both the player and the tournament organizer, Zahid Bhatt, were summoned to the police station for questioning, while the JKCA clarified it had no affiliation with the private event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."