HOME
DETAILS

തിരിച്ചു കയറി സ്വര്‍ണം; പവന്‍ വില വീണ്ടും ലക്ഷത്തിനരികെ

  
Web Desk
January 02, 2026 | 5:01 AM

gold price rises again pavans rate nears one lakh in kerala

കൊച്ചി: ലക്ഷം കടന്ന് സര്‍വ്വകാല റെക്കോര്‍ഡിട്ടതിന് പിന്നാലെയുണ്ടായ തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. പവന് 840 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 105 രൂപയും കൂടി

ആഗോളവിപണിയിലും ഇന്ന് വര്‍ധനയാണ്. 44.38ഡോളറാണ് ഇന്ന് ട്രോയ് ഔണ്‍സിന് കൂടിയത്. സ്‌പോട്‌ഗോള്‍ഡ് ട്രോയ് ഔണ്‍സിന് വില 4,372.98 ഡോളറാണ്. ഇന്നലെ 4,325.44 ഡോളറായിരുന്നു വില. വര്‍ധന 1.03 ശതമാനം. ഇന്നലെ 4,332.10 ഡോളറായിരുന്ന യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ വില ഒരു ശതമാനം വര്‍ധിച്ച് 4,384.45 ഡോളറായി. 

ഇന്നത്തെ വില
24 കാരറ്റ്
ഗ്രാമിന് 114 രൂപ കൂടി 13,620
പവന് 912 രൂപ കൂടി 1,08,960

22കാരറ്റ്
ഗ്രാമിന് 105 രൂപ കൂടി 12,485
പവന് 840 രൂപ കൂടി 99,880

18 കാരറ്റ്
ഗ്രാമിന് 86 രൂപ കൂടി 10,215
പവന് 688 രൂപ കൂടി 81,720


മൂന്നുദിവസം തുടര്‍ച്ചയായി വില ഇടിഞ്ഞ സ്വര്‍ണം പുതുവത്സര ദിനമായ ഇന്നലെ മുതലാണ് തിരിച്ചു കയറിത്തുടങ്ങിയത്. നേരിയ വര്‍ധനയായിരുന്നു ഇന്നലെ. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കൂടിയത്. പവന് 99,040 രൂപയായിരുന്നു വില. ഇക്കഴിഞ്ഞ ശനിയാഴ്ച പവന് 1,04,440 എന്ന റെക്കോഡ് വിലയില്‍ എത്തിയ ശേഷം മൂന്നുദിവസം കൊണ്ട് 5,520 രൂപയാണ് കുറഞ്ഞത്. 98,920 രൂപയായിരുന്നു ബുധനാഴ്ച വൈകീട്ടത്തെ വില.

ഡിസംബര്‍ 31ന് സ്വര്‍ണവില മൂന്ന് തവണയാണ് കുറഞ്ഞത്. ഗ്രാമിന് രാവിലെ 9.20ന് 30 രൂപയും ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും വൈകീട്ട് 4.40ന് 30 രൂപയും കുറഞ്ഞു. ഗ്രാമിന് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായിരുന്നു രാവിലെ വില. ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് യഥാക്രമം 12395 രൂപയും 99,160 രൂപയുമായി. വൈകീട്ട് ഗ്രാമിന് 12,365 രൂപയും പവന് 98,920 രൂപയുമായിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായി.

 

gold prices climbed again with the rate per pavan nearing one lakh, reflecting renewed market momentum and investor demand in kerala.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബൈക്ക് മോഷണക്കേസില്‍ ട്വിസ്റ്റ്; പിടിയിലായത് വിദ്യാര്‍ഥികള്‍; നമ്പര്‍ പ്ലേറ്റും കളറും മാറ്റി വാഹനം വിറ്റത് 10000 രൂപയ്ക്ക് 

Kerala
  •  4 days ago
No Image

മൂന്ന് പെണ്‍കുട്ടികളെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവ് കസ്റ്റഡിയില്‍; പ്രതി കുറ്റം സമ്മതിച്ചതായി സൂചന 

National
  •  4 days ago
No Image

ഡല്‍ഹി-ഗോവ വിമാനത്തില്‍ ബീഡി വലിച്ച് യുവാവ്; അറസ്റ്റ് 

National
  •  4 days ago
No Image

വിമാനയാത്ര മാറ്റാം പിഴയില്ലാതെ; ഇളവുമായി സലാം എയര്‍

oman
  •  4 days ago
No Image

യുകെയില്‍ ബിസിനസും വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും, 66 ലക്ഷം രൂപ പിഴയും 

Kerala
  •  4 days ago
No Image

ലോകം കീഴടക്കി ഇന്ത്യ; കിവികളുടെ ചിറകരിഞ്ഞ് മൂന്നാം ടി-20 കിരീടം

Cricket
  •  4 days ago
No Image

ഇറാൻ ആക്രമണം: സഊദിയിൽ പാർപ്പിട കേന്ദ്രത്തിൽ പ്രൊജക്‌ടൈൽ പതിച്ച് ഇന്ത്യക്കാരൻ അടക്കം രണ്ട് മരണം; 12 പേർക്ക് പരിക്ക്

Saudi-arabia
  •  4 days ago
No Image

അവഗണനയുടെ കനൽവഴികൾ പിന്നിട്ട് കിരീടപ്പോരിലെ നായകൻ; ഇനി ഇന്ത്യൻ ക്രിക്കറ്റിലെ 'അൺസ്റ്റോപ്പബിൾ' ബ്രാൻഡ് സഞ്ജു!

Cricket
  •  4 days ago
No Image

അന്താരാഷ്ട്ര പ്ലാറ്റിനം അംഗീകാരം വീണ്ടും നേടി റോയല്‍ ആശുപത്രി

oman
  •  4 days ago
No Image

സായിദ് മാനുഷിക ദിനം: മാനുഷിക മൂല്യങ്ങളുടെ സന്ദേശവുമായി ദുബൈ ജി.ഡി.ആർ.എഫ്.എ

uae
  •  4 days ago