HOME
DETAILS

താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്; അടിവാരം വരെ വാഹനങ്ങളുടെ നീണ്ട നിര

  
January 02, 2026 | 9:10 AM

massive-traffic-jam-thamarassery-ghat-long-vehicle-queue-till-adivaram

കോഴിക്കോട്: താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. വാരാന്ത്യവും അവധിക്കാലവുമായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ വയനാട്ടിലേക്കും ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ കാരണം. 

ഇന്ന് പുലര്‍ച്ചെ നാല് മണി മുതല്‍ തുടങ്ങിയ കുരുക്ക് മണിക്കൂറുകള്‍ പിന്നിടുമ്പോഴും രൂക്ഷമായി തുടരുകയാണ്. പൊലിസും സന്നദ്ധപ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. 

മുന്‍വര്‍ഷങ്ങളില്‍ പുതുവത്സര തലേന്ന് ചുരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ഇത്തവണ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ഇതൊന്നും ഫലവത്തായില്ലെന്ന് വേണം കരുതാന്‍. യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍  പുതുവത്സര അവധി ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്നും പൊലിസുമായി സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. 

അതേസമയം, ജനുവരി 5 മുതല്‍ താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. റോഡ് അറ്റകുറ്റപ്പണികളുടെയും, ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനും വേണ്ടിയാണ് ഈ നിയന്ത്രണം.

ഈ സാഹചര്യത്തില്‍, ഭാരമേറിയ വാഹനങ്ങളും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും താമരശ്ശേരി ചുരം ഒഴിവാക്കി നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ പോകണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

 

A massive traffic jam has been reported at the Thamarassery Ghat in Kozhikode district, with long queues of vehicles extending beyond Adivaram. The congestion is attributed to a heavy rush of holidaymakers and weekend travellers heading towards Wayanad, Ooty, and Mysuru during the vacation season.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  a day ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  a day ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  a day ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  a day ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  a day ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  a day ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  a day ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  a day ago

No Image

ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്

Kerala
  •  a day ago
No Image

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

Football
  •  a day ago
No Image

മാധ്യമങ്ങളോട് സംസാരിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

National
  •  a day ago
No Image

ഇമെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരേ എന്ത് നടപടിയാണെടുത്തത്?: രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  a day ago